ബിഹാർ സ്വദേശി ജുബൈലിൽ മരിച്ചു
text_fieldsമനവർ ഹുസൈൻ
ജുബൈൽ: ബിഹാർ ഗോപാൽഗഞ്ച് സ്വദേശി മനവർ ഹുസൈൻ (59) ഹൃദയാഘാതത്തെതുടർന്ന് ജുബൈലിൽ മരിച്ചു. പ്രമേഹ രോഗിയായിരുന്ന മനവറിന് വെളുപ്പിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ ത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പുതന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു. ജുബൈലിലെ ഒരു കോൺക്രീറ്റ് പ്രീകാസ്റ്റ് കമ്പനിയിലെ തൊഴിലാളിയായിരുന്നു മനവർ.മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. പിതാവ്: മുഹമ്മദ് ലതീഫ്, മാതാവ്: ബീബി ജൈനബ്, ഭാര്യ: ഫാത്തിമ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

