സൗദി ലുലുവിൽ മഹാ ഓഫർ, ചരിത്രത്തിലാദ്യമായി എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്
text_fieldsസൗദി ലുലുവിൽ മഹാ ഓഫർ ലോഞ്ചിങ് സിനിമാ താരങ്ങളായ ടൊവീനോ തോമസും സുരഭി ലക്ഷ്മിയും ചേർന്ന് നിർവഹിക്കുന്നു
റിയാദ്: ഉപഭോക്താക്കൾ കാത്തിരുന്ന ഒരു മഹാ ഓഫറുമായി ലുലു ഹൈപർമാർക്കറ്റ്. സൗദിയിലെ ലുലുവിെൻറ ചരിത്രത്തിൽ ആദ്യമായി എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചു. ഫാഷൻ, ഇലക്ട്രോണിക്സ്, ഗ്രോസറി സാധനങ്ങൾ, വിവിധ ഭക്ഷ്യവസ്തുക്കൾ, മത്സ്യമാംസാദികൾ, ബേക്കറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആഗസ്റ്റ് 28 മുതൽ 31 വരെ നാലു ദിവസം നീണ്ടുനിൽക്കുന്ന ബ്രഹ്മാണ്ഡ ഓഫറാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സൗദിയിലെ എല്ലാ ലുലു ഹൈപർമാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമാണ്.
50 ശതമാനം വിലക്കിഴിവിെൻറ വിസ്മയകരമായ ആനുകൂല്യമാണ് ഒരുക്കുന്നത്. ദൈനംദിന ആവശ്യത്തിനുള്ള എല്ലാവിധ ഉപഭോക്തൃ സാധനങ്ങൾക്കൊപ്പം സ്കൂൾ തുറന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കാവശ്യമായ ബാഗ്, ബുക്ക്, പേന, വാട്ടർ ബോട്ടിൽ തുടങ്ങി മുഴുവൻ സ്റ്റേഷനറി സാധനങ്ങൾക്കും വില പകുതി മാത്രം.
ലുലു സൗദിയിൽ പുതിയ ചരിത്രമെഴുതുന്ന ഈ മഹാ ഓഫറിെൻറ ലോഞ്ചിങ് ചലച്ചിത്ര താരം ടൊവീനോ തോമസും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മിയും ചേർന്ന് നിർവഹിച്ചു. റിയാദിലെ മലസ് ലുലു ഹൈപർമാർക്കറ്റിെൻറ റൂഫ് അരീനയിൽ വേദിയൊരുങ്ങിയ ടൊവീനോയുടെ ഏറ്റവും പുതിയ ചലച്ചിത്രം ‘എ.ആർ.എമ്മി’െൻറ പ്രീ റിലീസ് വേൾഡ് വൈഡ് പ്രമോഷൻ പരിപാടിക്കിടെ നടന്ന ലോഞ്ചിങ് ചടങ്ങിൽ ലുലുവിെൻറ ഉദ്യോഗസ്ഥർ പങ്കെടുത്തു. മഹാ ഓഫറിെൻറ പ്രഖ്യാപനത്തെ ആയിരത്തിലേറെ പ്രവാസികൾ തിങ്ങിനിറഞ്ഞ സദസ് കരഘോഷത്തോടെ ഹൃദയത്തിലേറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

