ആഭ്യന്തര ഉൽപാദന വിപണിയിൽ വൻ കുതിച്ചുചാട്ടം
text_fieldsദമ്മാം: സൗദിയിൽ വിവിധ ഉൽപന്നങ്ങളുടെ ആഭ്യന്തര ഉൽപാദനം സാധ്യമാക്കുക എന്നലക്ഷ്യത്തോടെ ആരംഭിച്ച മെയ്ഡ് ഇൻ സൗദി പ്രോഗ്രാമിൽ ഇതുവരെ 900 കമ്പനികൾ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. സൗദി കയറ്റുമതി വികസന അതോറിറ്റിയാണ് മെയ്ഡ് ഇൻ സൗദി എന്ന പദ്ധതി മുന്നോട്ടുവെച്ചത്. 2000ലധികം ഉൽപന്നങ്ങളാണ് രജിസ്റ്റർ ചെയ്തത്. രാസവസ്തുക്കൾ, പോളിമറുകൾ, നിർമാണ സാമഗ്രികൾ, ഇലക്ട്രോണിക്സ്, പാക്കേജിങ് തുടങ്ങിയ 16 വ്യത്യസ്ത മേഖലകളാണ് പ്രാഥമികമായി ഉൾപ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം കൂടുതൽ മേഖലകളെ ഉടൻ ഉൾപ്പെടുത്തുമെന്നും അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാർച്ച് 28നാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിൽ പദ്ധതിക്ക് തുടക്കമിട്ടത്. എണ്ണയിതര കയറ്റുമതി വർധിപ്പിക്കുകയും വിദേശ നിക്ഷേപങ്ങളെ സൗദി വിപണിയിലേക്ക് ആകർഷിക്കുകയും പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിെൻറ പ്രധാന ലക്ഷ്യം. സൗദിയുടെ വ്യവസായ, തൊഴിൽ, കച്ചവട മേഖലകളിൽ വൻ കുതിച്ചുചാട്ടം നടത്തുവാൻ ഇൗ പദ്ധതി പൂർണമാകുന്നതോടെ സാധിക്കും.
'മെയ്ഡ് ഇൻ സൗദി' പദ്ധതി പ്രാദേശിക വ്യവസായങ്ങൾക്ക് അവരുടെ കമ്പനി വിപുലപ്പെടുത്താനും ഉൽപന്നങ്ങൾ ആഭ്യന്തരവും അന്താരാഷ്ട്ര തലത്തിലും വിപുലീകരിക്കാനും അവസരം നൽകുന്നു. വിഷൻ 2030 പൂർത്തിയാകുന്നതോടെ രാജ്യത്തിെൻറ ജി.ഡി.പിയിൽ സ്വകാര്യ മേഖലയുടെ സംഭാവന 65 ശതമാനമായി ഉയർത്താനുള്ള അതീവ ഗൗരവമാർന്ന പദ്ധതികൂടിയാണിത്. 2030ഒാടെ രാജ്യത്തിെൻറ ആഭ്യന്തര വരുമാനത്തിൽ എണ്ണക്കുള്ള പങ്ക് 50 ശതമാനമാകും.
നിരവധി ഉൽപന്നങ്ങൾ സൗദിയിൽ നിർമിക്കപ്പെടുേമ്പാൾ സൗദിയുടെ മുഖമായി മാറുന്ന ഇതിെൻറ നിലവാരം സംരക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. പ്രാദേശികവും അന്തർദേശീയവുമായ പ്രദർശനങ്ങൾ സംഘടിപ്പിച്ച് ഉൽപന്നങ്ങളെ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമവും ഇതിനൊപ്പം നടക്കും. സൗദി കിരീടാവകാശിയുടെ വികസനകാഴ്ചപ്പാടും ദീർഘവീക്ഷണമുള്ള നയരൂപവത്കരണവുമാണ് ഇത്തരം പദ്ധതികളുടെ തുടക്കത്തിന് ഇടയാക്കിയതെന്ന് അതോറിറ്റി പറഞ്ഞു. കേവലം വ്യാവസായിക വളർച്ച എന്നതിനപ്പുറം ജനങ്ങളെ സ്വയംപര്യാപ്തരാക്കാനും ദേശീയബോധം വളർത്താനം ഇൗ പദ്ധതി ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

