ജിദ്ദ സൂഖ് സവാരീഖിൽ വൻ അഗ്നിബാധ
text_fieldsജിദ്ദ സൂഖ് സവാരീഖിൽ ഉണ്ടായ അഗ്നിബാധ സിവിൽ ഡിഫൻസ് അണക്കുന്നു
ജിദ്ദ: ജിദ്ദയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തെ പ്രസിദ്ധ പുരാതന സൂഖുകളിലൊന്നായ സൂഖ് സവാരീഖിൽ വൻ അഗ്നിബാധ. വ്യാഴാഴ്ച രാത്രിയാണ് സ്ഥലത്തെ നിരവധി കടകളിൽ അഗ്നിബാധയുണ്ടായത്. സംഭവത്തിൽ വൻ സാമ്പത്തികനഷ്ടം ഉണ്ടായെങ്കിലും ആളപായമുണ്ടായിട്ടില്ല. മണിക്കൂറുകൾ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അഗ്നിശമന സേനയുടെ വിവിധ തരത്തിലുള്ള 30ഓളം വാഹനങ്ങൾ തീ അണയ്ക്കാൻ സ്ഥലത്തെത്തി. ജിദ്ദയിലെ സിവിൽ ഡിഫൻസ് സംഘം സൂഖ് സവാരീഖിലെ തീപിടിത്തം അണച്ചതായും ആർക്കും പരിക്കുകളൊന്നുമില്ലെന്നും സ്ഥലത്ത് ശീതീകരണ പ്രവർത്തനം തുടരുന്നതായും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ട്വിറ്ററിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

