Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലുവിൽ മികച്ച...

ലുലുവിൽ മികച്ച ഓഫറുകളുമായി വാർഷിക വിൽപന മേള

text_fields
bookmark_border
big bang year end shopping deals in lulu outlets in saudi arabia
cancel
camera_alt

ലുലു ഹൈപർമാർക്കറ്റി​െൻറ സൗദി ഒൗട്ട്​ലെറ്റുകളിൽ ‘ബിഗ്​ ബാങ്​’ വാർഷിക വിൽപനമേള ആരംഭിച്ചപ്പോൾ

റിയാദ്​: പ്രമുഖ റീ​െട്ടയിൽ ശൃംഖലയായ ലുലു ഹൈപർമാർക്കറ്റി​െൻറ സൗദി ഒൗട്ട്​ലെറ്റുകളിൽ മികച്ച ഓഫറുകളുമായി വാർഷിക വിൽപനമേളയ്​ക്ക് ചൊവ്വാഴ്​ച​ തുടക്കം. ഉപഭോക്താക്കൾക്കുള്ള പുതുവർഷ സമ്മാനമായി മുഴുവൻ ഒൗട്ട്​ലെറ്റുകളിലും ജനുവരി രണ്ട്​ വരെ നീണ്ടുനിൽക്കുന്ന 'ബിഗ്​ ബാങ്​' പ്രമോഷൻ മേളയിൽ ഇലക്​ട്രോണിക്​ ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ വസ്​ത്രങ്ങൾ, പലവ്യജ്ഞനങ്ങൾ, പാചകം ചെയ്​ത വിഭവങ്ങൾ എന്നീയിനങ്ങളിൽ വലിയ വിലക്കിഴിവുകളും ആനുകൂല്യങ്ങളുമാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

https://www.luluhypermarket.com/en-sa എന്ന ഷോപ്പിങ്​ പോർട്ടലിൽ ജനുവരി മൂന്ന്​ വരെയും ഇൗ ഒാഫറുകൾ ലഭിക്കും. ഇൗ വർഷത്തെ ഏറ്റവും വലിയ പ്രമോഷൻ മേളകളിലൊന്നായ 'ബിഗ്​ ബാങ്​' വിസ്​മയകരമായ അനുഭവമാണ്​ ഉപഭോക്താക്കൾക്ക്​ സമ്മാനിക്കുകയെന്നും വീട്ടുപകരണങ്ങളിലും ഫാഷൻ വസ്​ത്രങ്ങളിലുമടക്കം വിവിധ വിഭാഗങ്ങളിൽ വൻ വിലക്കിഴിവാണ്​ അവർക്ക്​ ലഭിക്കുകയെന്നും ലുലു സൗദി ഡയറക്​ടർ ഷഹീം മുഹമ്മദ്​ പറഞ്ഞു.

മാത്രമല്ല, ഒ ാൺലൈൻ ഷോപ്പിങ്ങിൽ 299 റിയാലിന്​ മുകളിലുള്ള പ​ർച്ചേസുകൾക്ക്​ സൗജന്യ ഹോം ഡെലിവറി സൗകര്യവും ഒരുക്കുന്നു. ഒൗട്ട്​ലെറ്റുകളിലെ ബിഗ്​ ബാങ് മേളയിൽ ഫാഷൻ വസ്ത്രങ്ങളുടെ ഒാരോ 100 റിയാലി​െൻറ പർച്ചേസിനും 50 റിയാലി​െൻറ ഗിഫ്​റ്റ്​ വൗച്ചർ സമ്മാനമായി ലഭിക്കും. ഫാഷൻ വസ്​ത്രങ്ങൾ കൂടാതെ പാദരക്ഷകൾ, ലേഡീസ്​ ബാഗ്​, ജ്വല്ലറി, കുട്ടികളുടെ ഉൽപന്നങ്ങൾ എന്നിവയിൽ സൗദിയിലെ എല്ലാ ഒൗട്ട്​ലെറ്റുകളിലും ജനുവരി രണ്ട്​ വരെ ഇൗ ഒാഫർ ലഭ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopping festivallulu hypermarketsaudi arabia
Next Story