ഭാസ്കരൻ പിള്ളയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിെലത്തി
text_fieldsഭാസകരൻ പിള്ള
ദമ്മാം: ആത്മഹത്യ ചെയ്ത കൊല്ലം അഞ്ചൽ അയിലറ സ്വദേശി ഭാസ്കരൻ പിള്ളയുടെ (48) മൃതദേഹം രണ്ടു മാസത്തിനു ശേഷം നാട്ടിലെത്തിച്ചു. നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിെൻറ ശ്രമഫലമായാണ് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. രണ്ടു മാസം മുമ്പാണ് സൈഹാത്തിലെ താമസസ്ഥലത്ത് ഭാസ്കരൻ പിള്ള തൂങ്ങി മരിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു ആത്മഹത്യക്ക് കാരണം. ആത്മഹത്യാകാരണങ്ങൾ ഉൾെപ്പടെയുള്ള അന്വേഷണ കുരുക്കിൽപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ താമസം നേരിടുകയായിരുന്നു. ഭാസ്കരൻപിള്ളയുടെ സുഹൃത്തായ ബാബു, നവയുഗം രക്ഷാധികാരി ഷാജി മതിലകത്തെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചതിനെതുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഇതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.
കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് നാട്ടിൽ നിന്നും വനംമന്ത്രി കെ. രാജു, സി.പി.ഐ നേതാക്കളായ കെ.ഇ.ഇസ്മാഇൗൽ, സുപാൽ എന്നിവരും ഇതിൽ ഇടപെടണമെന്ന് നവയുഗത്തോട് അഭ്യർഥിച്ചിരുന്നു. ബന്ധപ്പെട്ട രേഖകളൊക്കെ സമർപ്പിച്ചു നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി, കഴിഞ്ഞ ദിവസം ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയച്ചു.ഇന്ന് നാട്ടിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയതായി ബന്ധുക്കൾ അറിയിച്ചു. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഭാസ്കരൻ പിള്ളയുടെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

