Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട ജില്ലാ സംഗമം വാർഷികം ‘ഭാരതീയം 2023’ വെള്ളിയാഴ്ച ജിദ്ദയിൽ

text_fields
bookmark_border
‘പെരുന്തച്ചൻ’ നൃത്ത സംഗീത നാടകം അരങ്ങേറും
പത്തനംതിട്ട ജില്ലാ സംഗമം വാർഷികം ‘ഭാരതീയം 2023’ വെള്ളിയാഴ്ച ജിദ്ദയിൽ
cancel
camera_alt

പത്തനംതിട്ട ജില്ലാ സംഗമം ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ജിദ്ദ കമ്മറ്റി 14-മത് വാർഷികം ‘ഭാരതീയം 2023’ എന്ന പേരിൽ ഈ മാസം 17 ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6:30 മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന കലാ മാമാങ്കത്തിൽ നാടക കലാസംവിധായകനായ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പി.ജെ.എസ് നാടക സംഘത്തിന്‍റെ ‘പെരുന്തച്ചൻ’ എന്ന നൃത്ത സംഗീത നാടകം അരങ്ങേറും.

പുഷ്‌പാ സുരേഷ്, ജയശ്രീ പ്രതാപൻ, ദീപിക സന്തോഷ്, കൃതിക രാജീവ്, റിതീഷ റോയ് എന്നിവർ ചിട്ടപ്പെടുത്തുന്ന വിവിധ നൃത്ത രുപങ്ങൾ, ജിദ്ദയിലെ ഗായകരും പി.ജെ.എസ് അംഗങ്ങളും പങ്കെടുക്കുന്ന സംഗീത വിരുന്ന് എന്നിവയും ആഘോഷ പരിപാടിയിൽ ഉണ്ടായിരിക്കും.

സംഘടനയുടെ സജീവ പ്രവർത്തകർ ആയിരിക്കെ മരിച്ചുപോയ ഉല്ലാസ് കുറുപ്പ്, ഷാജി ഗോവിന്ദ് എന്നിവരുടെ പേരിൽ വർഷം തോറും നൽകി വരാറുള്ള പിജെ.എസ് മെമ്മോറിയൽ അവാർഡുകൾ മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനും എഴുത്തുകാരനുമായ മുസാഫിറിനും, ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നതോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളിൽ കൂടി ഇടപെടുന്ന ഡോ. വിനീത പിള്ളക്കും വാർഷികാഘോഷ ചടങ്ങിൽ വിതരണം ചെയ്യും. പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നേടിയ അജ്‌മി സാബു, സിനി ആർട്ടിസ്റ്റ് സിയാദ് അബ്ദുല്ല പടുതോട്, സംഘടനക്ക് നല്കിയ മികച്ച പ്രവർത്തനങ്ങളെ കണക്കിലെടുത്ത് മുൻ പ്രസിഡന്‍റ് വർഗീസ് ഡാനിയേൽ എന്നിവരെയും ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പാസ്സ് ലഭിക്കുന്നതിനായി PJS event registration ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0505437884, 0530072724, 0538378734 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പി.ജെ.എസ് കഴിഞ്ഞ കാലയളവിൽ നടത്തിയ വിവിധ ചാരിറ്റി പ്രവർത്തനളെപ്പറ്റിയും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. പ്രസിഡന്‍റ് അലി തേക്കുതോട്, ജനറൽ സെക്രട്ടറി ജോർജ്ജ് വർഗീസ് പന്തളം, ഖജാൻജി മനു പ്രസാദ്, വൈസ് പ്രസിഡൻറുമാരായ ജോസഫ് വർഗീസ് വടശ്ശേരിക്കര, സന്തോഷ് കടമ്മനിട്ട, രക്ഷാധികാരി ജയൻ നായർ, പി.ആർ.ഒ അനിൽ കുമാർ പത്തനംതിട്ട എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bharatheeyam at Jeddah on Friday
Next Story