സർഗാത്മക ഒത്തുചേരലായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ്
text_fieldsറിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പിലെ കാഴ്ചകൾ
റിയാദ്: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിെൻറ ദേശീയ ഗൈഡ്സ് ക്യാമ്പ് ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സ് ആയ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്നു. സൗദി അറേബ്യയിലുള്ള സ്കൂളുകളുടെയും ഗൈഡുകളുടെയും ക്രിയാത്മകമായ ഒത്തുകൂടലായിരുന്നു ക്യാമ്പ്. ജിദ്ദ, ദമ്മാം, റിയാദ് എന്നീ നഗരങ്ങളിൽനിന്നുള്ള ഏഴു സ്കൂളുകൾ ക്യാമ്പിെൻറ ഭാഗമായി. 96 ഗൈഡുകളും 12 ലീഡന്മാരുമാണ് പങ്കെടുത്തത്. പലതരം വ്യായാമ മുറകൾ, മാനസിക ഉല്ലാസത്തിന് ഉതകുന്ന കളി രീതികൾ, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയാൽ ഫലപ്രദമായിരുന്നു ക്യാമ്പ്.
ആദ്യ ദിനം സ്കൂളുകളുടെയും ഗൈഡുകളുടെയും രജിസ്ട്രേഷനായിരുന്നു. തുടർന്ന് പതാക ഉയർത്തലും ഉദ്ഘാടന ചടങ്ങും നടന്നു. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ റിയാദ് പ്രിൻസിപ്പലും കമീഷണർ ഗൈഡ്സുമായ മീര റഹ്മാൻ വിദ്യാർഥികളെ സ്വാഗതം ചെയ്തു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് (ബി.എസ്.ജി) ചീഫ് കമീഷണറും ക്യാമ്പ് ചീഫുമായ ഷമീർ ബാബു ഉദ്ഘാടനം ചെയ്തു. ബി.എസ്.ജി സെക്രട്ടറിയും ക്യാമ്പ് കൺവീനറുമായ ബിനോ മാത്യു ക്യാമ്പിെൻറ സന്ദേശം പങ്കുെവച്ചു. മോഡേൻ മിഡിൽ ഈസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ റീജനൽ കമീഷണർ ശബാന പർവീൺ, ഗൈഡ്സ് ട്രെയിനിങ് കമീഷണർ പതിമിനി യു. നായർ എന്നിവർ സംസാരിച്ചു. ബി.എസ്.ജി ട്രഷററും ക്യാമ്പ് കോഓഡിനേറ്റുമായ സവാദ് ക്യാമ്പ് കിറ്റുകൾ വിതരണം ചെയ്തു. ഓർഗനൈസിങ് കമീഷണറും ഗൈഡ്സ് ലീഡറുമായ സരിത ഉണ്ണി നന്ദി പറഞ്ഞു.
ഒന്നാം ദിവസം ബേഡെൽ പാവേൽ എക്സൈസുകളും ഗൈഡ്സിെൻറ ഒത്തുചേരലും നടന്നു. രണ്ടാം ദിവസം റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ അമാനുല്ല അർഷാദ് ക്യാമ്പ് ഫെയറിന് തിരിതെളിയിച്ചു. ജനുവരി മൂന്നു മുതൽ 10 വരെ രാജസ്ഥാനിലെ പാലിയിൽ ഇന്ത്യൻ രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത വിവിധ സംസ്ഥാനങ്ങളിലെ 37,000 സ്കൗട്ടുകളും ഗൈഡുകളും എട്ട് വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്ത ഇന്ത്യൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിെൻറ ദേശീയ ഉത്സവമായ 18-മത് നാഷനൽ ജാംബൂരിയിൽ പങ്കെടുത്ത അഞ്ച് ഗൈഡുകളയും ആഗസ്റ്റ് ഒന്ന് മുതൽ 12 വരെ ദക്ഷിണ കൊറിയയിൽ ലോക സ്കൗട്ട് സംഘടനയായ ‘വോസം’ നടത്തുന്ന 25-മത് വേൾഡ് സ്കൗട്ട് ജാംബൂരിയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ അഞ്ച് ഗൈഡുകളയും ക്യാമ്പിൽ ആദരിച്ചു. 172 രാജ്യങ്ങളിൽ നിന്നായി 55,000 സ്കൗട്ടുകളും ഗൈഡുകളും പങ്കെടുക്കുന്ന ലോക സ്കൗട്ട് സംഗമമാണ് ‘വേൾഡ് സ്കൗട്ട് ജാംബൂരി’.
ചെടികൾ െവച്ച് പിടിപ്പിക്കൽ, ഫോട്ടോ സെഷനുകൾ, സർട്ടിഫിക്കറ്റ് വിതരണം എന്നിവയായിരുന്നു മൂന്നാം ദിവസത്തെ പരിപാടികൾ. പതാക താഴ്ത്തൽ ചടങ്ങോടെ ഗൈഡ്സ് ക്യാമ്പിന് വിരാമമായി. മൂന്നു ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തത് കുട്ടികൾക്ക് പുത്തനുണർവും ഊർജവും സമ്മാനിച്ചു. സംഗീത അനൂപ്, അഷ്ഫാഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

