ബ്ലാസ്റ്റേഴ്സ് എഫ്.സി സൂപ്പർ ലീഗിൽ ബി.എഫ്.സി വാരിയേഴ്സിന് കിരീടം
text_fieldsജിദ്ദയിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി സൂപ്പർ ലീഗിൽ വിജയികളായ ബി.എഫ്.സി വാരിയേഴ്‌സ്
ട്രോഫിയുമായി
ജിദ്ദ: ബ്ലാസ്റ്റേഴ്സ് എഫ്.സി സൂപ്പർ ലീഗ് കിരീടം ബി.എഫ്.സി വാരിയേഴ്‌സ് നേടി. ജിദ്ദ ഖാലിദ് ഇബ്നു വലീദിലെ അൽവിദാദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ബി.എഫ്.സി വാരിയേഴ്‌സ്, ബി.എഫ്.സി യങ്‌സിനെ സഡൻ ഡെത്തിൽ ആണ് പരാജയപ്പെടുത്തിയത്. ബദർ അൽതമാം മാർക്കറ്റിങ് മാനേജർ ഡോ. അഷ്‌റഫ് വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.
റണ്ണേഴ്‌സിനുള്ള ട്രോഫി സീലാൻഡ് ഫുഡ്സ് മാനേജർ സിയാദ് അലി നൽകി. ടൂർണമെൻറിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ഷബീറിന് ബ്ലാസ്റ്റേഴ്സ് ചെയർമാൻ മുഹമ്മദ് ആലുങ്ങൽ ട്രോഫി നൽകി. മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്ത അമീറിന് നാസർ കല്ലിങ്ങൽപാടം, മികച്ച ഡിഫെൻഡറായി തെരഞ്ഞെടുത്ത ശരീഫിന് ഹാരിസ് കൊന്നോല, ഏറ്റവും മികച്ച മിഡ് ഫീൽഡർ അനീസിന് സലിം അസിംക്കോ, ബെസ്റ്റ് സ്‌ട്രൈക്കർ മുസ്തഫക്ക് സൈഫു എടവണ്ണ, ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്ത അസൈന് ജഷീർ തറയിൽ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
മത്സരങ്ങൾ നിയന്ത്രിച്ച ഹനീഫ മക്കരപ്പറമ്പിന് സിഫ് ടെക്നിക്കൽ അംഗം നിഷാദ് ഉപഹാരം നൽകി. അൻവർ വല്ലാഞ്ചിറ, മുനീർ, അലി, ഷിൽജാസ്, സുനീർ, ജസീർ, നൗഷാദ്, ഇല്യാസ്, ഷമീം, മൊയ്‌നുദ്ദീൻ, ആഷിഖ്, ജവാദ്, കബീർ, അബു കട്ടുപ്പാറ എന്നിവർ ടൂർണമെൻറ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

