ബേപ്പൂർ മണ്ഡലം ഗ്ലോബൽ കെ.എം.സി.സി പെർഫ്യൂം ചലഞ്ച്
text_fieldsബേപ്പൂർ മണ്ഡലം ഗ്ലോബൽ കെ.എം.സി.സി പെർഫ്യൂം ചലഞ്ച് ജിദ്ദയിലെ ഉദ്ഘാടനം അഹമ്മദ് പാളയാട്ട് നിർവഹിക്കുന്നു
ജിദ്ദ: ബേപ്പൂർ മണ്ഡലം ഗ്ലോബൽ കെ.എം.സി.സി ഫറോക്കിൽ നിർമിക്കുന്ന സി.എച്ച് സെൻററിന്റെ ധനശേഖരണാർഥം നടക്കുന്ന പെർഫ്യൂം ചലഞ്ച് കാമ്പയിന് ജിദ്ദയിൽ തുടക്കമായി. കെ.എം.സി.സി സൗദി നാഷനൽ ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് അഷ്റഫ് കോങ്ങയിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നേതാക്കളായ വി.പി. അബ്ദുറഹിമാൻ, സൈതലവി (കുട്ടിമോൻ), ഷബീർ അലി, ഹംസ മണ്ണൂർ, ചെയർമാൻ റസാഖ് ചേലക്കോട്, അഷ്റഫ് നല്ലളം, മാമു നിസാർ, നിസാർ നല്ലളം, ആബിദ് കല്ലമ്പാറ, സുൽഫി ചാലിയം, ഇസ്മായിൽ ബേപ്പൂർ, യൂനുസ് അലി, പി.പി. സമീർ, അയൂബ് കടലുണ്ടി, ഫിറോസ് കോടാമ്പുഴ, ആദിൽ നല്ലളം, നൗഷാദ് പറമ്പൻ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ മണലൊടി സ്വാഗതവും വൈസ് പ്രസിഡൻറ് സംജാദ് നന്ദിയും പറഞ്ഞു. ഹംസ മണ്ണൂർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

