ഉത്തമ കുടുംബം സുരക്ഷിത സമൂഹം: കാമ്പയിന് ഇന്നു തുടക്കം
text_fieldsജുബൈൽ: സൗദി ഇന്ത്യൻ ഇസ്ലാഹീ സെൻറർ ദേശീയ സമിതി 'ഉത്തമ കുടുംബം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിൻ ദേശീയതല ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. പരിപാടി കേരളം ജംഇയ്യത്തുൽ ഉലമാ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയിൽ പ്രമുഖ മത സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കാമ്പയിെൻറ ഭാഗമായി ആരോഗ്യ ബോധവത്കരണം, സോഷ്യൽ മീഡിയ അവയർനസ്, പാരൻറിങ്, ആദർശ കുടുംബം, സ്റ്റുഡൻറ്സ് മീറ്റ്, ബഹുജനസംഗമം, വനിത സംഗമം, യൂത്ത് മീറ്റ്, പ്രവർത്തകസംഗമം, പ്രീ മെരിറ്റൽ കൗൺസലിങ് എന്നിവ നടക്കും. കാമ്പയിൻ പ്രവർത്തനങ്ങൾക്ക് മക്ക, ജിദ്ദ, തുറൈഫ്, ബുറൈദ, റിയാദ്, ദമ്മാം, അൽ ഖോബാർ, അൽഅഹ്സ, ജുബൈൽ തുടങ്ങിയ ഇസ്ലാഹീ സെൻററുകൾ നേതൃത്വം നൽകും.
