ബെസ്റ്റ് വേ ‘സമ്മർ ഫെസ്റ്റ് 2023’
text_fieldsബെസ്റ്റ് വേ ‘സമ്മർ ഫെസ്റ്റ് 2023’പരിപാടിയിൽ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അസ്ലം പാലത്ത് സംസാരിക്കുന്നു
ഹാഇൽ: ബെസ്റ്റ് വേ ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഹാഇൽ യൂനിറ്റിന്റെ നേതൃത്വത്തിൽ ‘സമ്മർ ഫെസ്റ്റ് 2023’ സംഘടിപ്പിച്ചു. റജീസ് ഇരിട്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ചാൻസ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
വിശിഷ്ടാതിഥിയായി ബെസ്റ്റ് വേ ഇന്ത്യൻ കൾച്ചറൽ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അസ്ലം പാലത്ത്, സെക്രട്ടറി ബിബിൻ ആലപ്പുഴ, ഹബീബ് മെഡിക്കൽ സെൻറർ എം.ഡി നിസാം പറക്കോട്ട് എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ കോഓഡിനേറ്റർമാരായ ശിഹാബ് കക്കാട്, ലത്തീഫ് പാലക്കൽ, റഹീസ് പുന്നാട്, റഫീഖ് കട്ടിപ്പാറ, അശ്റഫ് നരിക്കുനി, രാഗേഷ് കണ്ണൻ, സലാം നരിക്കുനി, അസ്കർ കാസർകോട് എന്നിവർ സംസാരിച്ചു. തുടർന്ന് സഫീർ കണ്ണൂരിന്റെ നേതൃത്വത്തിലുള്ള കരോക്കെ ഗാനമേള അരങ്ങേറി.സത്താർ പുന്നാട് സ്വാഗതവും ഷഫീഖ് മൈലുള്ളിമൊട്ട നന്ദിയും പറഞ്ഞു.

