ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ ഒമ്പതാം വാർഷികം ആഘോഷിച്ചു
text_fieldsബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ ഒമ്പതാം വാർഷികം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ഒമ്പതാം വാർഷികവും ‘സംഗീത സായാഹ്നം’ എന്ന പരിപാടിയും റിയാദ് ഉമ്മുൽ ഹമാം ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. സാംസ്കാരിക സമ്മേളനത്തിൽ നിഹാസ് പാനൂർ അധ്യക്ഷതവഹിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജൻ ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി അബ്ദുൽ മജീദ് പൂളക്കാടി ആമുഖപ്രസംഗം നടത്തി.
ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, ഗഫൂർ കൊയിലാണ്ടി, ജോസഫ് അതിരുങ്കൽ, മുഹമ്മദ് മഹബൂബൽ, അബു ബത്താൽ, ലത്തീഫ് തെച്ചി, റാഫി പാങ്ങോട്, ഷാജി മഠത്തിൽ, ഷിബു ഉസ്മാൻ, ഷംനാദ് കരുനാഗപ്പള്ളി, സലിം ആർത്തിയിൽ, ഇസ്മാഈൽ പയ്യോളി, രാജേഷ് ഉണ്ണിയാട്ടിൽ, പ്രഡിൻ അലക്സ്, കമറുബാനു ടീച്ചർ, അലി ആലുവ, സലിം കളക്കര, സലാം പെരുമ്പാവൂർ, ജിബിൻ സമദ്, അഖിനാസ് കരുനാഗപ്പള്ളി, സലീം വാലില്ലാപുഴ, അഷ്റഫ് മേച്ചേരി, ഉമർ മുക്കം, ജോൺസൺ മാർക്കോസ് എന്നിവർ സംസാരിച്ചു.
തുടർന്ന് പ്രമുഖ ഗിറ്റാറിസ്റ്റ് സുമേഷ് കൂട്ടിക്കൽ, ഗായകരായ സുമി അരവിന്ദ്, വിജേഷ് വിജയൻ, നൗഫൽ വടകര, ഷൈജു എന്നിവരുടെ നേതൃത്വത്തിൽ സംഗീത സായാഹ്ന പരിപാടി അരങ്ങേറി. സജിൻ നിഷാൻ, ഉമറലി എന്നിവർ അവതാരകരായി. നൗഫൽ കോട്ടയം, ബാബു പട്ടാമ്പി എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.
ഫൗണ്ടർ മെംബർ ഹസ്സൻ പന്മന, രക്ഷാധികാരി മുസ്തഫ നെല്ലിക്കപറമ്പ്, എക്സിക്യൂട്ടിവ് അംഗങ്ങളായ കണ്ണൻ കോട്ടയം, അരുൺ, ഷാജി കോട്ടയം, ഫറൂഖ്, റഈസ്, അഹമ്മദ് ഖുദ്ദുസ്, റാഷിദ്, ഷെമീർ ബിച്ചു, ഷാഫി, ഇക്ബാൽ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ജിജോ കണ്ണൂർ സ്വാഗതവും ശാനവാസ് വെമ്പിള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

