ബേഷ് കെ.എം.സി.സി അനുസ്മരണ സംഗമം
text_fieldsബേഷ് കെ.എം.സി.സി സംഘടിപ്പിച്ച കുട്ടി അഹമ്മദ് കുട്ടി,
കുറ്റിക്കാട്ടിൽ അബ്ദുറഹ്മാൻ അനുസ്മരണ സംഗമം
ഡോ. ഖാസിമുൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
ജിസാൻ: മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടിയുടെയും ബേഷ് കെ.എം.സി.സി കമ്മിറ്റിയുടെ ദീർഘകാല പ്രസിഡൻറായിരുന്ന കുറ്റിക്കാട്ടിൽ അബ്ദുറഹ്മാന്റെയും അനുസ്മരണ സംഗമം കെ.എം.സി.സി ബേഷ് കമ്മിറ്റി സംഘടിപ്പിച്ചു. ഡോ. ഖാസിമുൽ ഖാസിമി സംഗമം ഉദ്ഘാടനം ചെയ്തു.
ബേഷ് കെ.എം.സി.സി പ്രസിഡൻറ് കോമു പി. ഹാജി അധ്യക്ഷത വഹിച്ചു. ജനാധിപത്യ കേരളത്തിലെ അഭിമാനവും അഴിമതിരഹിത, വിവേചന രഹിത മാതൃക തന്റെ പൊതുജീവിതത്തിലൂടെ അനാവരണം ചെയ്തവരായിരുന്നു കുട്ടി അഹമ്മദ് കുട്ടി എന്ന് അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
പ്രവാസ ജീവിതത്തിലെ നിസ്വാർഥ സേവനത്തിന്റെ ആൾ രൂപമായിരുന്നു അബ്ദുറഹ്മാൻ കുറ്റിക്കാട്ടിലെന്നും സംഗമം വിലയിരുത്തി. മുജീബ് അമ്പലഞ്ചേരി, റഫീഖ് ബാപ്പുട്ടി നാലകത്ത് എന്നിവർ സംസാരിച്ചു. അശ്റഫ് ഫൈസ് സ്വാഗതവും ശമീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

