അൽഅഹ്സയിൽ ബെറി വിളവെടുപ്പിെൻറ മധുരകാലം
text_fieldsദമ്മാം: ബെറി വിളവെടുപ്പിെൻറ മധുരകാലമാണ് ഇനി അൽഅഹ്സയിൽ. ശൈത്യകാലം കഴിഞ്ഞ് വേനൽക്കാലത്തിെൻറ വരവറിയിച് ച് വീശുന്ന നേരിയ ചൂടികാറ്റിനൊപ്പം അൽഹസാവി ബെറികളുടെ വിളവെടുപ്പ് ആരംഭിച്ചു. ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്ന ീ നാല് നിറത്തിലും തരത്തിലുമുള്ള ബെറികളുടെ സമൃദ്ധിയാണ് അൽഅഹ്സയുടെ കാർഷിക മേഖലയിൽ. ഭക്ഷ്യധാന്യങ്ങളുടെയും പച് ചക്കറി, പഴവർഗങ്ങളുടെയും കാർഷിക കേന്ദ്രമാണ് അൽഅഹ്സ.
കിഴക്കൻ പ്രവിശ്യയുടെ ഭക്ഷ്യപ്പുരയാണ് ഇവിടം. സ്വദേശി കർഷകർ ഉയർന്ന നിലവാരമുള്ള കൃഷിയിലൂടെ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിളയിച്ചെടുക്കുന്നതെന്ന് കർഷകനായ നാഇഫ് ആരിഫി പറഞ്ഞു.
കൃത്യമായ ജലസേചനത്തിലൂടെയും കണ്ണിമ ചിമ്മാത്ത പരിപാലനത്തിലൂടെയും സമൃദ്ധിയുടെ വിളവെടുപ്പ് നടത്തി ഉൽപ്പന്നങ്ങൾ അതിസൂക്ഷ്മമായ വൃത്തിയോടെ കൃത്യസമയങ്ങളിൽ കമ്പോളങ്ങളിലെത്തിച്ച് വിപണനം ചെയ്യുന്നു. അൽഅഹ്സയിൽ നിന്ന് മാത്രമല്ല സമീപ പ്രദേശങ്ങളിൽ നിന്ന് കൂടി അനേകം പേർ ബെറിയുടെ വിളവെടുപ്പ് കാലമറിഞ്ഞ് കാണാനും വാങ്ങാനും എത്തിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യദായകമായ പഴവർഗമെന്ന നിലയിൽ കൂടി ബെറിയോട് ആളുകൾക്ക് പ്രത്യേക ഇഷ്ടമാണ്. സ്വാദിഷ്ടമായ രുചിയും കൂടി ചേരുേമ്പാൾ വിപണിയിൽ പ്രിയമേറുകയാണ് അൽഅഹ്സ ബെറികൾക്ക്.
തരംതിരിവിന് അനുസരിച്ച് ബെറി കിലോക്ക് 15 മുതൽ 25 റിയാൽ വരെയാണ് വില. വിളവെടുപ്പ് കാലത്ത് വാങ്ങിക്കൂട്ടുകയും റഫ്രിഡ്ജറേറ്ററിൽ സൂക്ഷിച്ചുവെച്ച് റമദാൻ കാലത്ത് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ആളുകളുടെ രീതി.
മികച്ച ആൻറി ഓക്സിഡൻറും കാൻസർ പോലുള്ള രോഗങ്ങെള പ്രതിരോധിക്കാനുള്ള കഴിവുമുള്ള പഴവർഗമാണ് ബെറി. നാരുകൾ അടങ്ങിയ പഴമായതിനാൽ ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കുകയും സ്ട്രോക്ക് കുറക്കുകയും ചെയ്യുന്നു. എന്തുകൊണ്ടും ആരോഗ്യദായകമാണ് ബെറി. ഒപ്പം സൗന്ദര്യവർധകമായും ഉപയോഗിക്കുന്നു. മൈലാഞ്ചിയുടെ നിറം കൂട്ടാനാണ് പ്രധാനമായും ഇൗ വഴിയിലുള്ള ഉപയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
