സഫ മക്ക പോളിക്ലിനിക് സന്ദർശിച്ച് ബെന്നി ബഹനാൻ എം.പി
text_fieldsബെന്നി ബഹനാൻ എം.പിക്ക് റിയാദ് ബത്ഹയിലെ സഫ മക്ക പോളിക്ലിനിക്കിൽ സ്വീകരണം നൽകിയപ്പോൾ
റിയാദ്: യു.ഡി.എഫ് മുൻ കൺവീനറും ലോക്സഭാംഗവുമായ ബെന്നി ബഹനാൻ എം.പി റിയാദ് ബത്ഹയിലെ സഫ മക്ക പോളിക്ലിനിക്ക് സന്ദർശിച്ചു. സൗദി അറേബ്യ സന്ദർശനത്തിെൻറ ഭാഗമായാണ് അദ്ദേഹം ക്ലിനിക്കിലെത്തിയത്.
ഒരു ആരോഗ്യ സ്ഥാപനത്തിെൻറ യഥാർത്ഥ വിജയം അവിടെ നൽകുന്ന മരുന്നുകളേക്കാൾ ഉപരിയായി, രോഗികളോട് കാണിക്കുന്ന സ്നേഹത്തിലും കരുതലിത്തിലുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി പുണ്യഭൂമിയിലെത്താൻ കഴിഞ്ഞതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും അദ്ദേഹം മുൻകൂട്ടി റമദാൻ ആശംസകൾ നേർന്നു. സഫ മക്ക മാനേജ്മെൻറ് പ്രതിനിധികളും ജീവനക്കാരും അദ്ദേഹത്തെ സ്വീകരിച്ചു. മഹൽ അൽ അസീരി ബൊക്കെ നൽകി. ബഷീർ ഫൈസി സ്വാഗതവും മുമ്മദലി മണ്ണാർക്കാട് നന്ദിയും പറഞ്ഞു. ഷബീർ കാസർകോട്, കുഞ്ഞി കാസർകോട് എന്നിവർ സംസാരിച്ചു. ശിഹാബ് കൊട്ടുകാട്, ഇല്യാസ്, മുഹമ്മദലി ഫൈസി, ഷബീർ, സുബൈർ, അബ്ദുൽ മജീദ്, റോഷൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

