Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി​നാ​മി ഇ​ട​പാ​ടു​കൾ: ആ​ഗ​സ്റ്റി​ൽ 239 സം​ശ​യ​ക​ര​മാ​യ കേ​സു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി

text_fields
bookmark_border
ബി​നാ​മി ഇ​ട​പാ​ടു​കൾ:  ആ​ഗ​സ്റ്റി​ൽ 239 സം​ശ​യ​ക​ര​മാ​യ കേ​സു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി
cancel

റി​യാ​ദ്: ബി​നാ​മി ഇ​ട​പാ​ടു​ക​ൾ ത​ട​യു​ന്ന​തി​നു​ള്ള ദേ​ശീ​യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​കെ 5,161 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി ദേ​ശീ​യ ബി​നാ​മി വി​രു​ദ്ധ പ്രോ​ഗ്രാം വ്യ​ക്ത​മാ​ക്കി.

ഇ​തി​ൽ ബി​നാ​മി ഇ​ട​പാ​ടു​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​തി​െൻറ സൂ​ച​ക​ങ്ങ​ളു​ടെ​യും അ​ട​യാ​ള​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ 239 കേ​സു​ക​ൾ കൂ​ടി അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.നി​യ​മ​ലം​ഘ​ക​രെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കും അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, ബി​നാ​മി വി​രു​ദ്ധ സം​വി​ധാ​ന​ത്തി​െൻറ പ​രി​ധി​യി​ൽ വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളും നി​യ​മ​ലം​ഘ​ന​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ക എ​ന്നി​വ​യാ​ണ് ഈ ​പ​രി​ശോ​ധ​ന​ക​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ക​ർ​ഷ​ക​രു​ടെ​യും റോ​സാ​പ്പൂ​ക്ക​ളു​ടെ​യും ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ഏ​ജ​ൻ​സി​ക​ൾ, റ​സ്റ്റാ​റ​ൻ​റു​ക​ൾ, ഈ​ത്ത​പ്പ​ഴ​ത്തി​െൻറ ചി​ല്ല​റ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ, ചെ​ടി ന​ഴ്സ​റി​ക​ൾ, സ്ത്രീ​ക​ളു​ടെ അ​ബാ​യ​ക​ളു​ടെ ചി​ല്ല​റ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ​പെ​ട്ട നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി ബി​നാ​മി വി​രു​ദ്ധ ദേ​ശീ​യ പ്രോ​ഗ്രാം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Benami Transactions: 239 More Suspicious Cases Detected in August
Next Story