Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി​നാ​മി...

ബി​നാ​മി സ്വ​ർ​ണ​ക്ക​ച്ച​വ​ടം; അ​ഞ്ച്​ പേ​ർ​ക്ക് 14 വ​ർ​ഷം ത​ട​വ്, 60 ല​ക്ഷം റി​യാ​ൽ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
gold
cancel

റി​യാ​ദ്​: മ​ദീ​ന, ന​ജ്‌​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വ​ർ​ണ​വ്യാ​പാ​ര​ത്തി​ൽ ബി​നാ​മി​യി​ട​പാ​ട്​ ന​ട​ത്തി​യ അ​ഞ്ചു​പേ​രെ ആ​കെ​ 14 വ​ർ​ഷം ത​ട​വി​നു​ ശി​ക്ഷി​ച്ചു. ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യാ​ണ്​ ബി​നാ​മി​യി​ട​പാ​ട്​ ന​ട​ത്തി​യ​തെ​ന്ന്​ തെ​ളി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന്​​ മ​ദീ​ന ക്രി​മി​ന​ൽ കോ​ട​തി​യാ​ണ്​ സ്വ​ദേ​ശി പൗ​ര​നും നാ​ല്​ യ​മ​ൻ പൗ​ര​നു​മെ​തി​രെ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള കോ​ട​തി​യു​ടെ ശി​ക്ഷാ​വി​ധി വാ​ണി​ജ്യ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്കു​മാ​യി മൊ​ത്തം​ 14 വ​ർ​ഷം ത​ട​വാ​ണ്​​ വി​ധി​ച്ച​ത്​. സൗ​ദി പൗ​ര​നും മൂ​ന്ന്​ യ​മ​നി പൗ​ര​ന്മാ​ർ​ക്കും മൂ​ന്ന്​ വ​ർ​ഷം വീ​ത​വും അ​വ​ശേ​ഷി​ച്ച യ​മ​ൻ പൗ​ര​ന്​​ ര​ണ്ട് വ​ർ​ഷ​വു​മാ​ണ്​ ത​ട​വ്​ വി​ധി​ച്ച​ത്.

ബി​നാ​മി കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​യ സ​മ്പാ​ദ്യം പി​ടി​ച്ചെ​ടു​ക്കു​ക​യും ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്​​തു. ഇ​തി​​ന്‍റെ മൂ​ല്യം 60 ല​ക്ഷം റി​യാ​ൽ ക​വി​യും. പ​ണം, ബാ​ങ്ക് ബാ​ല​ൻ​സ്, 28 കി​ലോ​ഗ്രാം സ്വ​ർ​ണം, ഒ​രു വാ​ഹ​നം, ഒ​രു സ്​​മാ​ർ​ട്ട്ഫോ​ൺ എ​ന്നി​വ ക​ണ്ടു​കെ​ട്ടി​യ​തി​ലു​ൾ​പ്പെ​ടും.

കൂ​ടാ​തെ ഒ​രു ല​ക്ഷം റി​യാ​ൽ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. വേ​റെ​യും ശി​ക്ഷാ​ന​ട​പ​ടി​ക​ൾ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​ബി​നാ​മി സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്ക​ണം, വാ​ണി​ജ്യ ര​ജി​സ്​​ട്രേ​ഷ​നും ലൈ​സ​ൻ​സും റ​ദ്ദാ​ക്കു​ക, പ്ര​തി​യാ​യ സ്വ​ദേ​ശി പൗ​ര​നെ അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്ക് വാ​ണി​ജ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ൽ​നി​ന്ന് ത​ട​യു​ക, ഇ​യാ​ളി​ൽ​നി​ന്ന്​ സ​കാ​ത്, ഫീ​സ്, നി​കു​തി എ​ന്നി​വ വ​സൂ​ലാ​ക്കു​ക, വി​ദേ​ശി​ക​ളാ​യ മ​റ്റു​ പ്ര​തി​ക​ളെ ത​ട​വു​ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കു​​മ്പോ​ൾ നാ​ടു​ക​ട​ത്തു​ക, വീ​ണ്ടും സൗ​ദി​യി​ലെ​ത്തി ജോ​ലി ചെ​യ്യു​ന്ന​തി​നു വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തു​ക, പ്ര​തി​ക​ളു​ടെ ചെ​ല​വി​ൽ വി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക എ​ന്നി​വ​യാ​ണ​ത്​.

രാ​ജ്യ​ത്ത്​ ബി​നാ​മി ഇ​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി തു​ട​രു​ക​യാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ബി​നാ​മി​യി​ട​പാ​ടു​ക​ൾ ത​ട​യു​ന്ന​തി​ന്​ പ​ത്ത്​ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ്​ ബി​നാ​മി വി​രു​ദ്ധ ദേ​ശീ​യ പ്രോ​ഗാം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഇ​വ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്. ബി​നാ​മി കു​റ്റ​കൃ​ത്യ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ അ​ഞ്ച് വ​ർ​ഷം വ​രെ ത​ട​വ്, 50 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ, ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ക്ക​ൽ, ക​ണ്ടു​കെ​ട്ട​ൽ എ​ന്നി​വ​യും ബി​നാ​മി​വി​രു​ദ്ധ പ്രോ​ഗാം വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSaudi Arabia NewsGold Selling
News Summary - Benami Gold Selling- Five people were sentenced to 14 years in prison and 60 lakh riyals were seized
Next Story