Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരണ്ടുവർഷത്തിനുശേഷം...

രണ്ടുവർഷത്തിനുശേഷം ഹജറുൽ അസ്‌വദിനെ തൊട്ട് വിശ്വാസികൾ

text_fields
bookmark_border
രണ്ടുവർഷത്തിനുശേഷം ഹജറുൽ അസ്‌വദിനെ തൊട്ട് വിശ്വാസികൾ
cancel

ജിദ്ദ: രണ്ടുവർഷത്തിന്​ ശേഷം ഹജറുൽ അസ്‌വദിനെ ചുംബിച്ച്​ വിശ്വാസികൾ. കഅ്​ബക്ക്​ ചുറ്റും സ്ഥാപിച്ച സുരക്ഷ ബാരികേഡുകൾ നീക്കം ചെയ്​തു. ഉംറ സീസണോടനുബന്ധിച്ചാണ്​ കഅ്​ബക്ക്​ ചുറ്റുമുണ്ടായിരുന്ന സുരക്ഷ ബാരികേഡുകൾ നീക്കം ചെയ്​തതെന്ന്​ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ പറഞ്ഞു.

തീർഥാടകർക്ക്​ അവരുടെ ആരാധനകൾ സുരക്ഷിതവും ആശ്വാസപൂർവവും നിർവഹിക്കാൻ അവസരമൊരുക്കുന്നതിന്‍റെ ഭാഗമാണ് നടപടി​. തീർഥാടകരെ സ്വീകരിക്കാനും അവർക്ക് എല്ലാ സേവനങ്ങൾ നൽകാനും ഇരുഹറം കാര്യാലയത്തിനു കീഴിലെ എല്ലാ വകുപ്പുകളും പ്രവർത്തനസജ്ജമാണെന്ന്​ ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. കോവിഡിനെ തുടർന്ന്​ പ്രതിരോധ മുൻകരുതലിന്‍റെ ഭാഗമായി 2020 ജൂലൈ ഒന്നിനാണ്​ കഅ്​ബക്ക്​ ചുറ്റും സുരക്ഷ ബാരികേഡുകൾ സ്ഥാപിച്ചത്​.

ചൊവ്വാഴ്​ച രാത്രിയാണ് മുഴുവന്‍ ബാരികേഡുകളും സ്ഥലത്തുനിന്നും മാറ്റിയത്​. ഇതോടെ കഅ്​ബയെ പ്രദക്ഷിണം ചെയ്യുന്ന വിശ്വാസികൾക്ക്​ അടുത്തുപോകാനും ഹജറുൽ അസ്‌വദിനെ സ്​പർശിക്കാനും ചുംബിക്കാനും കഅ്ബയുടെ ചുവരിൽ തൊട്ട്​ പ്രാര്‍ഥിക്കാനും അവസരമായി. ബാരികേഡുകള്‍ നീക്കാന്‍ രാജാവിന്റെ ഉത്തരവ് ലഭിച്ചതായി ചെവ്വാഴ്​ച രാത്രി ഇരുഹറം കാര്യാലയ വിഭാഗം മേധാവി ശൈഖ് അബ്ദുല്‍ റഹ്മാന്‍ സുദൈസ് അറിയിച്ചിരുന്നു. ഉടന്‍ തന്നെ ഹറം ജീവനക്കാര്‍ ബാരികേഡുകള്‍ എടുത്തുമാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimsHajarul aswad
News Summary - Believers touched Hajarul Aswad after two years
Next Story