Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകനത്ത മഴയിലും മക്ക...

കനത്ത മഴയിലും മക്ക ഹറമിൽ നിറഞ്ഞുകവിഞ്ഞ്​ വിശ്വാസികൾ

text_fields
bookmark_border
കനത്ത മഴയിലും മക്ക ഹറമിൽ നിറഞ്ഞുകവിഞ്ഞ്​ വിശ്വാസികൾ
cancel

മക്ക: റമദാൻ അവസാന പത്തിലേക്ക്​ കടന്നതോടെ കൂടുതൽ ഭക്തിസാന്ദ്രമായ മക്കയിൽ വിശ്വാസികളുടെ സന്തോഷം ഇരട്ടിപ്പിച്ച്​ മഴ. വ്യാഴാഴ്​ച രാവിലെ മുതൽ​ മസ്​ജിദുൽ ഹറാം ഉൾപ്പെടെ മക്കയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ്​ പെയ്യുന്നത്​. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴയുണ്ടാകുമെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. അതിനോടൊപ്പം റമദാനിലെ ജനത്തിരക്ക്​ കൂടി കണക്കിലെടുത്ത്​ ആവശ്യമായ മുൻകരുതൽ ഹറം അതോറിറ്റി സ്വീകരിച്ചിരുന്നു.

റമദാ​ൻ 20ാം ദിനപുലരിയിൽ ലഭിച്ച മഴ​ സന്ദർശകർക്കും തീർഥാടകർക്കും സവിശേഷമായ അനുഭൂതി സമ്മാനിച്ചു. അവർ സന്തോഷം പ്രകടിപ്പിക്കുന്നത്​ കാണാമായിരുന്നു. മൊബൈൽ ഫോണുകളിൽ മസ്​ജിദുൽ ഹറാമിലെ മഴക്കാഴ്​ചകൾ പകർത്തി ഫോട്ടോകളും വിഡിയോകുമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഉന്മേഷദായകവും ഊർജസ്വലവുമായ പ്രഭാത സമയങ്ങളിൽ ‘മഴ, റമദാൻ, വിശുദ്ധ പള്ളി’ എന്നീ മൂന്ന്​ അനുഗ്രഹങ്ങളുടെ സംഗമത്തിൽ വിശ്വാസികൾ സംതൃപ്​തരായി.

മഴ കോരിച്ചൊരിഞ്ഞിട്ടും അത്​ ഏതെങ്കിലും തരത്തിൽ വിശ്വാസികൾക്ക്​ ബുദ്ധിമുട്ടുണ്ടാക്കിയില്ല.

റമദാനിലെ അവസാന 10 ദിവസത്തേക്ക്​ ഇരുഹറം ജനറൽ അതോറിറ്റി സ്വീകരിച്ച തയ്യാറെടുപ്പുകളുടെ ഫലമായി തീർഥാടകർ എളുപ്പത്തിലും സുഖമായും ഉംറ കർമങ്ങൾ നിർവഹിച്ചു. ദൈവത്തി​ന്റെ അതിഥികളുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കാൻ രാവും പകലും നൂതന ഉപകരണങ്ങളും മനുഷ്യവിഭവശേഷിയും യന്ത്രങ്ങളും പ്രവർത്തിക്കുന്നു.

അതേസമയം, ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്​. വ്യാഴാഴ്​ച രാത്രി 11 വരെ കനത്ത മഴ തുടരുമെന്നാണ്​ മുന്നറിയിപ്പ്. ശക്തമായ കാറ്റ്, മോശം ദൃശ്യപരത, ആലിപ്പഴ വർഷം, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവയുമുണ്ടാകും. ജനങ്ങളോട്​ ജാഗ്രത പാലിക്കാനും ജലാശയങ്ങൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവിടങ്ങളിൽനിന്ന് അകന്നുനിൽക്കാനും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meccasaudinews
News Summary - Believers crowd the Grand Mosque in Mecca
Next Story