െഎ.എം.സി.സി അംഗത്വ കാമ്പയിന് തുടക്കം
text_fieldsസൗദി ഐ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ഉസ്മാൻ അത്തോളി അംഗത്വകാമ്പയിന് തുടക്കംകുറിക്കുന്നു
റിയാദ്: ഐ.എം.സി.സി അംഗത്വ കാമ്പയിന് റിയാദിൽ തുടക്കം. പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന ഷുക്കൂർ കോഴിക്കോടിന് ആദ്യ അംഗത്വം സൗദി ഐ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ഉസ്മാൻ അത്തോളി കൈമാറി. നാഷനൽ കമ്മിറ്റി പ്രസിഡൻറ് സൈദ് കള്ളിയത്തും പിന്നീടുള്ളവർക്ക് അംഗത്വം കൈമാറി. വരും നാളുകളിൽ കൂടുതൽ പേർക്ക് അംഗത്വം നൽകുമെന്ന് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് റസാഖ് കാസർകോടും പറഞ്ഞു. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഘട്ടംഘട്ടമായി മാത്രമേ കാമ്പയിൻ പൂർത്തീകരിക്കാൻ സാധിക്കൂവെന്നും രണ്ടാം ഘട്ടത്തിൽ പരമാവധി ആളുകൾക്ക് അംഗത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങിൽ ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് സൈദ് കള്ളിയത്ത്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് റസാഖ് കാസർകോട്, ജനറൽ സെക്രട്ടറി അഫ്സൽ കാട്ടാമ്പള്ളി, ട്രഷറർ അബ്ദുല്ല പെരിന്തൽമണ്ണ, ഇസ്ഹാഖ് തയ്യിൽ, സാവിയോ, റിയാസ് എടക്കര, കബീർ വാഴൂർ, ഷിഹാബ് തെന്നല എന്നിവർ സംസാരിച്ചു.

