Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ ഖ​സീ​മി​ൽ കോ​വി​ഡ്...

അ​ൽ ഖ​സീ​മി​ൽ കോ​വി​ഡ് ച​ല​ഞ്ചി​ന് തു​ട​ക്കം

text_fields
bookmark_border
അ​ൽ ഖ​സീ​മി​ൽ കോ​വി​ഡ് ച​ല​ഞ്ചി​ന് തു​ട​ക്കം
cancel
camera_alt

അ​ൽ ഖ​സീം പ്ര​വാ​സി സം​ഘം ഓൺലൈൻ മീറ്റിങിൽ നിന്ന്​ 

ബു​റൈ​ദ: കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ന് പി​ന്തു​ണ​യു​മാ​യി അ​ൽ ഖ​സീം പ്ര​വാ​സി സം​ഘം ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ക്സി​ൻ ച​ല​ഞ്ചി​ന് തു​ട​ക്കം. ഇ​തി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന ച​ട​ങ്ങ് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ.​പി.​എം. സാ​ദി​ഖ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഖ​സീം പ്ര​വാ​സി സം​ഘം പ്ര​സി​ഡ​ൻ​റ്​ സി.​സി. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​ക്കാ​റി​െൻറ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​തി​ജീ​വ​ന പോ​രാ​ട്ട​ത്തി​ലും പ്ര​വാ​സി​ക​ളു​ടെ പ​ങ്ക് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും വാ​ക്സി​ൻ ച​ല​ഞ്ചു​മാ​യി സ​ഹ​ക​രി​ക്കാ​ൻ മു​ഴു​വ​ൻ പ്ര​വാ​സി സ​മൂ​ഹ​വും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ കെ.​പി.​എം. സാ​ദി​ഖ്​ അ​ഭ്യ​ർ​ഥി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ർ​വീ​സ് ത​ല​ശ്ശേ​രി പ​രി​പാ​ടി​യെ കു​റി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ൽ​കി. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക രാ​ഷ്​​ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ചു.

പ്ര​മോ​ദ് കു​ര്യ​ൻ (ഒ.​ഐ.​സി.​സി), സു​ൽ​ഫി​ക്ക​ർ ഒ​റ്റ​പ്പാ​ലം (ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ), എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ (സെ​ക്ര​ട്ട​റി, മ​ല​യാ​ളം മി​ഷ​ൻ അ​ൽ ഖ​സീം), ശ​രീ​ഫ് ത​ല​യാ​ട് (അ​ൽ ഖ​സീം മീ​ഡി​യ പ്ര​തി​നി​ധി), ഡോ. ​ലൈ​ജു (ആ​രോ​ഗ്യ വി​ദ​ഗ്ധ​ൻ), ശി​ഹാ​ബ് സ​മാ​മ (ഐ.​സി.​എ​ഫ്) എ​ന്നി​വ​ർ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ ആ​ശം​സ നേ​ർ​ന്നു.

ഖ​സീം പ്ര​വാ​സി സം​ഘം യൂ​നി​റ്റ്, ഏ​രി​യ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളും വാ​ക്സി​ൻ കാ​മ്പ​യി​ൻ വി​ജ​യി​പ്പി​ക്കാ​നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ജി​തേ​ഷ് പ​ട്ടു​വം സ്വാ​ഗ​ത​വും ഉ​ണ്ണി ക​ണി​യാ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid ChallengeAl Qaseem
News Summary - Beginning with the Covid Challenge at Al Qaseem
Next Story