നവയുഗം മെംബർഷിപ് കാമ്പയിന് തുടക്കം
text_fieldsനവയുഗം സാംസ്കാരികവേദി മെംബർഷിപ് കാമ്പയിൻ ആക്ടിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ
ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ 2022 വർഷത്തെ മെംബർഷിപ് കാമ്പയിന് തുടക്കം. ദമ്മാമിൽ നടന്ന ചടങ്ങിൽ രവി എന്ന പ്രവാസിയിൽനിന്ന് അപേക്ഷ ഏറ്റുവാങ്ങി, നവയുഗം ആക്ടിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ മെംബർഷിപ് വിതരണം ഉദ്ഘാടനം ചെയ്തു.
നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, പ്രസിഡന്റ് ബെൻസി മോഹൻ, ട്രഷറർ സാജൻ കണിയാപുരം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, കേന്ദ്രകമ്മിറ്റി നേതാക്കളായ അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, ഗോപകുമാർ, സഹീർഷാ, ബിനുകുഞ്ഞു, അനീഷ കലാം, മിനി ഷാജി, ശരണ്യ ഷിബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

