ജെ.എസ്.സി ഫുട്ബാൾ അക്കാദമി ഫുട്ബാൾ മത്സരത്തിന് തുടക്കം
text_fieldsജെ.എസ്.സി ഫുട്ബാൾ അക്കാദമി സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ അൽ റായ് വാട്ടർ കമ്പനി ടീം അതിഥികളോടൊപ്പം
ജിദ്ദ: ജെ.എസ്.സി അന്താരാഷ്ട്ര ഫുട്ബാൾ അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത് സൂപ്പർ സീനിയർ ചലഞ്ച് കപ്പിനും പ്രഥമ ചാമ്പ്യൻ ചലഞ്ച് കപ്പിനുമുള്ള ഫുട്ബാൾ മത്സരങ്ങൾ ജിദ്ദ ഖാലിദ് ബിൻ വാലീദ് സ്ട്രീറ്റിലെ അൽ ഹിലാൽ ശാം സ്റ്റേഡിയത്തിൽ ആരംഭിച്ചു.
സൂപ്പർ സീനിയർ ചലഞ്ച് ഇനത്തിൽ ബ്ലാസ്റ്റേഴ്സ് എഫ്.സിയും ജെ.എസ്.സി സീനിയേഴ്സ് ടീമും ഫൈനലിലെത്തി. ചാമ്പ്യൻസ് ചലഞ്ച് കപ്പിൽ അൽ റായ് വാട്ടർ കമ്പിനി ടീമും ഹീറോസ് എഫ്.സിയും ഫൈനലിൽ മത്സരിക്കും. വെള്ളിയാഴ്ചയാണ് ഫൈനൽ . സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.
പാകിസ്താൻ ജൂനിയർ ഹോക്കി ടീം ഗോൾ കീപ്പർ ബിലാവുൽ റഹ്മാൻ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചു നടന്ന ജൂനിയർ പ്രദർശന മത്സരത്തിൽ ജെ.എസ്.സി ഐ.എസ്.എം അക്കാദമി എതിരില്ലാത്ത ഒരു ഗോളിന് കാലിക്കറ്റ് ലവേഴ്സിനെ പരാജയപ്പെടുത്തി. മുഹമ്മദ് ഹനീഫ, ഡോ. ഇന്ദു ചന്ദ്ര, ഗഫൂർ കൊണ്ടോട്ടി, അനിൽകുമാർ ചക്കരക്കൽ, ഹിഫ്സുറഹ്മാൻ, നൗഷാദ് ചാത്തല്ലൂർ, അബ്ദുൽ മജീദ് നഹ, മോഹൻ ബാലൻ, സലാഹ് കാരാടൻ, രാധാകൃഷ്ണൻ കാവുമ്പായി, ഇസ്മാഈൽ കല്ലായി, ഇ.വി. അഷ്റഫ്, പ്രവീൺ പത്മൻ, ജാസിം ഹാരിസ്, ബഷീർ മച്ചിങ്ങൽ, ബസിൽ ബഷീർ,സുനിൽ ശേഖർ, നൗഷാദ് അറക്കൽ തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ കളിക്കാരെ പരിചയപ്പെട്ടു.

