ജിദ്ദ നവോദയ സമ്മേളനങ്ങള്‍ക്ക് തുടക്കം
text_fieldsനവോദയ ജിദ്ദ കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ ഫലസ്തീൻ സമ്മേളനം നടന്നപ്പോൾ
ജിദ്ദ: ജീവകാരുണ്യ, സാംസ്ക്കാരിക രംഗത്തെ ജിദ്ദയിലെ നിറ സാന്നിധ്യമായ ജിദ്ദ നവോദയയുടെ 29മത് കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായുള്ള യൂനിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. മദീന, മക്ക, യാംബു, ജിദ്ദ എന്നീ മേഖലകളിലെ യൂനിറ്റുകളിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. 72 യൂനിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 12 ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാവും. ശേഷം ഡിസംബര്‍ പകുതിയോടെ കേന്ദ്ര സമ്മേളനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് നവോദയ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. രണ്ടുവര്‍ഷം കൂടുമ്പോഴാണ് നവോദയയുടെ സമ്മേളനങ്ങള്‍ സാധാരണയായി നടത്താറുള്ളത്.
2020ല്‍ നടക്കേണ്ടിയിരുന്ന സമ്മേളനം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരിക്കുകയായിരുന്നെന്നും ഭാരവാഹികൾ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനിലും ഓഫ്ലൈനിലുമായാണ് സമ്മേളനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷം നവോദയ നടത്തിയിട്ടുള്ള ജീവകാരുണ്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ വിശദമായി വിശകലനം ചെയ്ത് വിമര്‍ശനവും നിർദേശങ്ങളുമെല്ലാം സ്വാംശീകരിച്ചുകൊണ്ടാണ് യൂനിറ്റ് സമ്മേളനങ്ങള്‍ക്കും ഏരിയ സമ്മേളനങ്ങള്‍ക്കും ശേഷം കേന്ദ്രസമ്മേളനം നടക്കുക എന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

