ചികിത്സക്കുശേഷം ബീരാൻ കുട്ടി നാടണഞ്ഞു
text_fieldsമദീനയിൽ രണ്ടു മാസത്തെ ചികിത്സക്കുശേഷം നാട്ടിലേക്ക് മടങ്ങുന്ന ബീരാൻ കുട്ടിയെ സന്നദ്ധ പ്രവർത്തകർ യാത്രയയക്കുന്നു
മദീന: ഭാര്യയുടെയും മകളുടെയും കൂടെ മദീന സന്ദർശനത്തിനെത്തി അസുഖം പിടിപെട്ട് മടങ്ങാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന വയനാട് കംബ്ലക്കാട് സ്വദേശി ബീരാൻ കുട്ടി ഒടുവിൽ നാടണഞ്ഞു. മദീന സന്ദർശന വേളയിൽ അസുഖം ബാധിച്ച് കിങ് സൽമാൻ മെഡിക്കല്‍ സിറ്റി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഇദ്ദേഹത്തിന്റെ ചികിത്സക്കിടെ ഭാര്യക്കും മകൾക്കും നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു. രണ്ടു മാസത്തോളമായി ആശുപത്രിയിൽ കഴിഞ്ഞുവരുന്നതിനിടെ മദീന കെ.എം.സി.സി വെൽഫെയർ വിഭാഗം കൺവീനർ ജലീൽ കുറ്റ്യാടിയുടെ നേതൃത്വത്തില്‍ ബീരാൻ കുട്ടിയുടെ സഹായത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു.
കിങ് സൽമാൻ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്സുമാരായ സിബിന അനസ്, ഷിജിന, സുനി, സിനു നിസാർ, ട്രീസ, ടോപ്സി, ആരതി, ബ്ലസി, എൽഷിബ, റിയ, സാന്ദ്ര, ബിനി, പ്രിൻസി മോൾ, അനഘ, ജിത്തി എന്നിവരും അസ്ലം പുല്ലാളൂർ, അബ്ദു, ജംഷാദ് എന്നിവരുടെയും പരിചരണവും സഹകരണവും ബീരാൻ കുട്ടിക്ക് പുതുജീവൻ സമ്മാനിക്കുകയായിരുന്നു. രണ്ടു മാസത്തെ ആശുപത്രി ജീവിതത്തിനൊടുവിൽ ഇദ്ദേഹത്തിന്റെ മകളുടെ മകൻ അജ്മലിന്റെ കൂടെ നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

