മൂല്യബോധമുള്ള ഭാവി തലമുറക്കായി ജാഗ്രത പാലിക്കുക -നൂറുദ്ദീൻ സ്വലാഹി
text_fieldsടീൻസ് മീറ്റിൽ നൂറുദ്ദീൻ സ്വലാഹി മുഖ്യപ്രഭാഷണം നടത്തുന്നു.
ജുബൈൽ: കലാലയങ്ങളിലുള്ള ലഹരിയുടെ കടന്നുകയറ്റം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചും, സോഷ്യൽ മീഡിയ വഴി വരാവുന്ന തിൻമകളെക്കുറിച്ചും കൗമാരക്കാർ ജാഗ്രത പാലിക്കണമെന്നും നൂറുദ്ദീൻ സ്വലാഹി മദീന ഉദ്ബോധിപ്പിച്ചു.
ജുബൈൽ ദഅവ സെൻ്ററിനു കീഴിൽ ജനുവരി 30-ാം തീയതി നടക്കാനിരിക്കുന്ന ഫാമിലി കോൺഫറൻസിന്റെ പ്രചാരണാർത്ഥം ജുബൈലിലെ ടീനേജ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് വേണ്ടി സംഘടിപ്പിച്ച ടീൻസ് മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലിബറൽ സംസ്കാരത്തെക്കുറിച്ചും കൗമാരക്കാർ ശ്രദ്ധിക്കേണ്ട സാമൂഹികവും സാംസ്കാരികവും മതപരവുമായ അതിർ വരമ്പുകളെക്കുറിച്ചും അദ്ദേഹം ഉണർത്തി.
കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളും അവക്കുള്ള പരിഹാരങ്ങളും വ്യക്തമാക്കുന്ന പഠനാർഹമായ നിർദ്ദേശങ്ങൾ നൽകുകയും മാതാപിതാക്കളോടുള്ള പെരുമാറ്റ മര്യാദകളെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു കൊണ്ട് വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സ്റ്റുഡൻസ് വിങ്ങ് സെക്രട്ടറി നുസൈർ തിരുവനന്തപുരം, ഹാമി കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

