അശ്രദ്ധ മൂലം നിയമക്കുരുക്കിൽ പെടാതിരിക്കുക
text_fieldsസൈഫുദ്ദീൻ പൊറ്റശ്ശേരി, ജുബൈൽ
സൗദിയിൽ പണമിടപാടുമായി ബന്ധപ്പെട്ട ഒരുപാട് കേസുകൾ അവിചാരിതമായി നേരിടേണ്ടുന്ന ദുരവസ്ഥ ഈയിടെയായി വർധിച്ചുവരുകയാണ്. ചില കേസുകളിൽ ഇടപെടാൻ കഴിഞ്ഞ അനുഭവത്തിെൻറ വെളിച്ചത്തിൽ പ്രയാസങ്ങളൊഴിവാക്കാനും നിയമാനുസൃതമായി മാത്രമേ നീങ്ങാവൂ എന്ന് ഉണർത്തുന്നതിനും വേണ്ടിയുള്ള മുൻകരുതലെടുക്കാനുള്ള ജാഗ്രത പാലിക്കണം എന്ന് ബോധവത്കരിക്കാനാണ് ഇൗ കുറിപ്പ്.
എസ്.ടി.സി പോലുള്ള ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിച്ച് ഇലക്ട്രോണിക് പണമിടപാടുകൾ നടത്തുേമ്പാൾ കാര്യമായ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടത്തിൽ പെടും. നിയമാനുസൃതമല്ലാത്ത വരുമാനത്തിെൻറ പരിധിയിൽ കവിഞ്ഞ പണമിടപാടുകളാണ് പലരെയും കെണിയിൽ പെടുത്തുന്നത്. വ്യത്യസ്തങ്ങളായ ചാരിറ്റിയുമായി ബന്ധപ്പെട്ട് പലപ്പോഴായി പലരിൽ നിന്നും കൂടാതെ ചിലരൊക്കെ ഒത്തുകൂടി ചെയ്യാറുള്ള ചിട്ടികളുടെ തുകയും അക്കൗണ്ടുകൾ വഴി കൈകാര്യം ചെയ്യൽ നിയമ വിരുദ്ധമാണ്. എല്ലാ ചാരിറ്റി പ്രവർത്തനങ്ങളും നിയമ വിരുദ്ധമാണല്ലോ ഈ രാജ്യത്ത്. ഇങ്ങനെ അറിയാതെ വരുമാന പരിധിയിൽ കവിഞ്ഞ പണമിടപാടുകൾ പ്രത്യേകം നിരീക്ഷിക്കാൻ ഇവിടെ സംവിധാനങ്ങളുണ്ട്.
ഇങ്ങനെ വലിയ തോതിൽ പണമിടപാട് നടത്തി പിടിയിലായി വർഷങ്ങളോളം ജയിലിൽ കിടന്ന് ശിക്ഷയനുഭവിച്ച് വൻതുക പിഴയും അടച്ച് നിസ്സഹായതോടെ നാട്ടിലേക്ക് കയറി പോകേണ്ടിവരുന്ന സംഭവം അനുഭവത്തിലുണ്ട്. പരിധിയിൽ കവിഞ്ഞും നിയമ വിരുദ്ധമായ പണമിടപാട് ശ്രദ്ധയിൽ പെട്ടാൽ അതത് പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ വിളിച്ച് വരുത്തി ചോദ്യം ചെയ്യലിനുശേഷം കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുകയാണ് പതിവ്. ഇതിൽ സ്പോൺസറുടെയോ ജോലി ചെയ്യുന്ന കമ്പനിയുടെയോ ജാമ്യത്തിൽ താൽക്കാലികമായെങ്കിലും പുറത്തിറങ്ങാമെങ്കിലും അതോടെ നാട്ടിൽ പോകാൻ കഴിയാതെ സിസ്റ്റത്തിൽ ബ്ലോക്ക് വരുന്ന അവസ്ഥയാണുണ്ടാവുക. ആയതിനാൽ എല്ലാവരും നടത്തുന്ന പണമിടപാടുകൾ രാജ്യത്തിെൻറ നിയമത്തിന് വിരുദ്ധമല്ലാതിരിക്കാനും നിയമാനുസൃതമായ പരിധിയിൽ കവിയാതിരിക്കാനും പ്രത്യേകം ജാഗ്രത പാലിച്ചാൽ നിയമക്കുരുക്കിൽ പെടാതിരിക്കാം. പ്രത്യേകം ശ്രദ്ധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

