സൂര്യാഘാതമേൽക്കാതെ കരുതലെടുക്കണം
text_fieldsജിദ്ദ: ഇത്തവണ ഹജ്ജ് വേളയിൽ ചൂട് കൂടുമെന്നതിനാൽ മക്കയിലും പുണ്യസ്ഥലങ്ങളിലുമുള്ള ഹജ്ജ് തീർഥാടകർ സൂര്യാഘാതമേൽക്കുന്നത് കരുതിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലത്തിന് കീഴിലെ മെഡിക്കൽ സേവന വിഭാഗത്തിെൻറ മുന്നറിയിപ്പ്. സൂര്യാഘാതവും ചൂടുമൂലമുള്ള ക്ഷീണവും ഒഴിവാക്കാൻ വേണ്ട മുൻകരുതൽ തീർഥാടകർ എടുത്തിരിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുക, അമിതമായ അധ്വാനം ഒഴിവാക്കുക, ആവശ്യത്തിന് വിശ്രമം എടുക്കുക, പഴങ്ങളും പച്ചക്കറികളുംപോലുള്ള വെള്ളം അടങ്ങിയ ധാരാളം ഭക്ഷണം കഴിക്കുക, കുടകളും സൺ ക്രീമുകളും ഉപയോഗിക്കുക എന്നിവ പിന്തുടരാൻ തീർഥാടകർ ശ്രദ്ധിക്കണമെന്നും ആരോഗ്യ സേവനവിഭാഗം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

