വിനോദ് ഭാസ്കരനെ ബി.ഡി.കെ സൗദി ചാപ്റ്റര്‍ അനുസ്മരിച്ചു
text_fieldsവിനോദ് ഭാസ്കരൻ
റിയാദ്: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായ വിനോദ് ഭാസ്കരന്റെ വിയോഗത്തില്‍ ബി.ഡി.കെ സൗദി ചാപ്റ്റര്‍ അനുശോചനയോഗം സംഘടിപ്പിച്ചു. ഓണ്‍ലൈനില്‍ നടന്ന യോഗത്തിൽ സൗദി അറേബ്യയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിരവധി പേര് പങ്കെടുത്തു. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള ബി.ഡി.കെ പ്രതിനിധികള്‍, ജില്ല പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
ഒന്നര പതിറ്റാണ്ടിനിടെ രക്തദാന സന്നദ്ധ മേഖലയില്‍ അദ്ദേഹം സൃഷ്ടിച്ച വിപ്ലവകരമായ മുന്നേറ്റം ലക്ഷക്കണക്കിന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസം പകര്‍ന്നതായി അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ചാപ്റ്റർ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷതവഹിച്ചു.
ഓൺലൈൻ അനുശോചന യോഗം
എന്‍.ബി.ടി.സി ഗവേണിങ് ബോഡി അംഗം വിശ്വരൂപ് വിശ്വാസ് (പശ്ചിമ ബംഗാള്‍) യോഗത്തില്‍ പങ്കെടുത്ത് ദുഃഖം അറിയിച്ചു.വിനോദ് ഭാസ്കര്‍ ദേശീയ തലത്തില്‍ നടത്തിയ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു.
നബീല്‍ ബാബു (ബി.ഡി.കെ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), നിമിഷ് കാവാലം, നളിനാക്ഷന് (കുവൈത്ത്), പ്രയാഗ് പേരാമ്പ്ര (യു.എ.ഇ), എന്റെ ചാവക്കാട്ടുകാര്‍ പ്രതിനിധി ഷാജഹാൻ ചാവക്കാട്, കുഞ്ഞുമുഹമ്മദ് (പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്), സലീം (ബഹ്റൈന്‍ കെ.എം.സി.സി), നിഹാസ് പാനൂര്‍ (ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്), സലിം (നാഷനല്‍ സൗദി ഡ്രൈവേഴ്സ് അസോസിയേഷന്), ബഷീര്‍ (കനിവ് റിയാദ്) എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഫസല്‍ ചാലാട്യോഗം യോഗം നിയന്ത്രിച്ചു. അബ്ദുല്‍ സലാം തിരൂര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

