ബി.ബി.എ പരീക്ഷ: ജിദ്ദ പ്രവാസിയുടെ മകൾക്ക് ഒന്നാംറാങ്ക്
text_fieldsഅനീസ അയൂബ്ഖാൻ
ജിദ്ദ: കേരള സർവകലാശാലക്ക് കീഴിൽ നടന്ന ബി.ബി.എ പൊതുപരീക്ഷയിൽ ജിദ്ദ പ്രവാസിയുടെ മകൾ ഒന്നാംറാങ്ക് നേടി. ജിദ്ദയിൽ വെള്ളക്കമ്പനി ജോലിക്കാരനായ പത്തനംതിട്ട പന്തളം സ്വദേശിയും ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റും പത്തനംതിട്ട ജില്ല സംഗമം അംഗവുമായ മങ്ങാരം കൊച്ചു പരുമല വീട്ടിൽ അയൂബ് ഖാന്റെ മകൾ അനീസ അയൂബ്ഖാനാണ് കേരള സർവകലാശാല 2019-22 കാലയളവിലെ ബി.ബി.എ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയത്.
അടൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ വിദ്യാർഥിനിയായിരുന്നു. വഹീദയാണ് മാതാവ്. അമീൻ ഏക സഹോദരനാണ്. ഒന്നാം റാങ്ക് നേടിയ അനീസയെ ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ല കമ്മിറ്റി അഭിനന്ദിച്ചു. അവർക്കുള്ള കമ്മിറ്റിയുടെ ഉപഹാരം വരുന്ന ദിവസം നാട്ടിൽവെച്ച് കൈമാറുമെന്ന് പ്രസിഡന്റ് അനിൽ കുമാർ പത്തനംതിട്ടയും ജനറൽ സെക്രട്ടറി സിയാദ് അബ്ദുല്ല പടുതോടും അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

