ബാക്സ് മലയാളി അസോസിയേഷൻ ഓണാഘോഷം
text_fieldsബാക്സ് മലയാളി അസോസിയേഷൻ ഓണാഘോഷത്തിൽനിന്ന്
റിയാദ്: റിയാദ് മെട്രോ റെയിൽ നിർമാണപങ്കാളികളായ ബാക്സ് കൺസോർഷ്യത്തിലെ മലയാളി കൂട്ടായ്മയായ ബാക്സ് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു. സലീം മിഹ്റാൻ ഓണസന്ദേശം നൽകി. മലയാളി ഓണാഘോഷം സംഘടിപ്പിക്കുമ്പോൾ കേരള ദർശനത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന മഹത്തായ ദൗത്യമാണ് നിർവഹിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൗത്ത് വില്ലേജിൽ നടന്ന ഓണാഘോഷത്തിൽ ഡോ. അബ്ദുൽഖാദർ ബുസൈല ജോർദാൻ മുഖ്യാതിഥിയായിരുന്നു. രാജേഷ് വർഗീസ്, അനിമോൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. ജന്മനാട്ടിലെ ഓണാഘോഷങ്ങളെ അനുസ്മരിക്കുന്ന തരത്തിൽ വിവിധ കലാമത്സരങ്ങളും അരങ്ങേറി. അഭിനന്ദ് പയ്യോളി, റജിമോൻ വർഗീസ്, മനോജ് പെരുവത്തുകണ്ടി, ജേക്കബ് സണ്ണി, നോബിൻ അബ്രഹാം, രതീഷ് രവീന്ദ്രൻ, മൈജോ ജോൺ, അബ്ദുൽസമദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

