സൗദിയിൽ പള്ളികളിൽ ശൗചാലയങ്ങൾ അടച്ചു, കുടിവെള്ള സൗകര്യം ഒഴിവാക്കി
text_fieldsജിദ്ദ: രാജ്യത്തെ പള്ളികളിൽ ശൗചാലയങ്ങളും വുദുവെടുക്കുന്ന സ്ഥലങ്ങളും അടക്കാൻ മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖ് നിർദേശം നൽകി. ഇതോടൊപ്പം പള്ളികളിലെ കുടിവെള്ള സൗകര്യം താൽക്കാലികമായി ഒഴിവാക്കാനും നിർദേശമുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ തുടർച്ചയായാണ് പുതിയ നിർദേശം. വീടുകളില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ അംഗശുദ്ധിയും ശുചീകരണവും നടത്തി മാത്രമേ പള്ളിയിലെത്താവൂ. പ്രാർഥനാ സമയങ്ങളില്‍ പള്ളികളിലെ മുഴുവന്‍ വാതിലുകളും ജനലുകളും തുറന്നിടണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
രാജ്യത്ത് നിലവിൽ പള്ളികൾ മുഖേന കോവിഡ് ബാധിച്ചതായി ഒരു കേസ് പോലും ഉണ്ടായിട്ടില്ലെന്നും വൈറസ് പടരുന്നത് തടയുന്നതിനാവശ്യമായ എല്ലാ മുൻകരുതലുകളും പള്ളികൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
