Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബത്​ഹ ഒരു മനുഷ്യ...

ബത്​ഹ ഒരു മനുഷ്യ പ്രദർശനശാലയാണ്​

text_fields
bookmark_border
ബത്​ഹ ഒരു മനുഷ്യ പ്രദർശനശാലയാണ്​
cancel
camera_alt?????? ????????????? ????????? ????????? ??????

ബത്​ഹ പണ്ടൊരു മണൽക്കാടായിരുന്നു. ഇപ്പോഴല്ല, സാഹസികരായ മനുഷ്യർ നിസ്സഹായമായ ജീവിതത്തിലെ മരുപ്പച്ച തേടി ലോഞ്ചുകളിൽ വന്നിറങ്ങിയ കാലത്ത്​. ഇന്നത്​ മഹാനഗരങ്ങളിൽ ഒന്നാണ്​. സൗദി അറേബ്യന്‍ തലസ്ഥാനമായ റി യാദി​​​​​​െൻറ നഗര ഹൃദയം. ലോകത്തി​​​​​​െൻറ നാനാ ദിക്കുകളിൽനിന്ന്​ ജീവിതം തേടിവന്ന മനുഷ്യര്‍ പടുത്തുയർത്തിയ വലിയ നഗരം.

പേര്‍ഷ്യന്‍ ഉള്‍ക്കടലി​​​​​​െൻറയും ചെങ്കടലിൻെറയും തീരപ്രങ്ങളിലേക്ക് ലോകത്തി​ൻെറ കൈവഴികൾ കട ന്ന്​ തൊഴില്‍ തേടി മനുഷ്യർ ഒ​ഴുകിയെത്തിയപ്പോൾ ദുബൈ പോലെ, മറ്റ് പല മണല്‍ നഗരങ്ങളും പോലെ സൗദി തലസ്ഥാന നഗരത്തിലും രൂപപ്പെട്ട പ്രവാസത്തിൻെറ വൻ തുരുത്താവുകയായിരുന്നു ബത്ഹയും. ചുട്ടുപഴുത്ത മണ്ണിൽ വേരുകളാഴ്ത്തി വളർന്ന്​ പുഷ്​പിക്കാൻ ഓരോ ശരണാര്‍ഥിക്കും മുന്നില്‍ കരുണയുടെ ഉറവകള്‍ ചുരത്തി കുതിര്‍ന്നുകിടന്ന ഹൃദയഭൂമികളിൽ ഏറ്റവും പ്രിയപ്പെട്ടതായി മാറുകയായിരുന്നു ബത്ഹ. നൂറിലേറെ രാജ്യങ്ങളില്‍ നിന്ന് വന്ന നാനാജാതി മനുഷ്യരുടെ പ്രദര്‍ശനശാലയായ ഈ നഗരം ജീവിതം തേടി നാടുവിട്ടോടിയവ​​​​​​െൻറ പ്രാണനായി. ഇവിടെയെത്തിയ ജീവിതങ്ങള്‍ അതിവേഗം പച്ചപിടിച്ചു.

ബത്​ഹയുടെ ഭൂവടയാളമായ ജലഗോപുരം

അങ്ങനെ ബത്​ഹയിൽ വളർച്ച പ്രാപിച്ച പ്രവാസത്തിന് എഴുപതായിരിക്കുന്നു പ്രായം. ഈ ഏഴ് പതിറ്റാണ്ടിനിടയില്‍ തങ്ങളുടെ തനത് മുദ്ര ഈ മണ്ണിൽ പതിപ്പിക്കാൻ ഓരോ ദേശക്കാരനും കഴിഞ്ഞു. അതുകൊണ്ടാണ് നഗരഹൃദയത്തില്‍ തന്നെ ഒരു കേരള മാര്‍ക്കറ്റുണ്ടായത്. യമനി മാര്‍ക്കറ്റും ഫിലിപ്പീൻസ് ബംഗാളി നേപ്പാളി സുഡാനി മാര്‍ക്കറ്റുകളുമുണ്ടായത്.

ലോകത്തി​​​​​​െൻറ ഭാഷാ ദേശ വൈവിധ്യങ്ങളുടെ കാലടിപ്പാടുകള്‍ പതിഞ്ഞു കിടക്കുന്ന ബത്ഹ തെരുവുകളിലൂടെ നടന്നാല്‍ ഓരോ പ്രവാസിയുടെയും കനവുകള്‍ പുഷ്പിച്ചതി​​​​​​െൻറ സൗരഭ്യവും കനലുകളായി എരിഞ്ഞൊടുങ്ങിയതി​​​​​​െൻറ കരിന്തിരിമണവും അനുഭവിച്ചറിയാം. ഈ തെരുവുകളില്‍ വിളഞ്ഞ നല്ല ജീവിതങ്ങള്‍ ലോകത്തി​​​​​​െൻറ നാനാദിക്കുകളില്‍ സുവര്‍ണ ചരിതങ്ങളെഴുതി. ഇവിടെ തകര്‍ന്നടിഞ്ഞവര്‍ അതാത് നാടുകളുടെ നൊമ്പരവും ഭാരവുമായി. അതെ, ബത്ഹ ജീവിതവിജയങ്ങളുടെ വെയിലും സങ്കടങ്ങളുടെ നിഴലും ഇടകലര്‍ന്നു കിടക്കുന്ന വലിയൊരു നാല്‍ക്കവലയാണ്. ഈ നഗരഹൃദയത്തിനൊരു സമ്പന്നമായ പുരാവൃത്തമുണ്ട്. പൈതൃകപെരുമയുണ്ട്. പ്രവാസത്തെ ചേര്‍ത്തുപിടിച്ചതി​​​​​​െൻറ അനുഭവകഥകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Batha Supplementബത്​ഹ സപ്ലിമെൻറ്​BATHA SPECIAL
News Summary - Batha of Riyad is a human exhibition centre- Batha Supplement
Next Story