Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅരങ്ങൊഴിഞ്ഞ ബത്​ഹ

അരങ്ങൊഴിഞ്ഞ ബത്​ഹ

text_fields
bookmark_border
അരങ്ങൊഴിഞ്ഞ ബത്​ഹ
cancel

റിയാദിൽ വർണാഭമായ എൻെറ ജീവിതത്തിൻെറ തുടക്കം ബത്​ഹയുടെ ഉൾവഴികളിലൂടെ ആയിരുന്നു. സാധാരണക്കാ രിൽ സാധാരണക്കാരുടെ പ്രതീക്ഷകളുടെ ലോകം തീർത്ത ഒരു അസാധാരണയിടം. ഇന്നതി​​​​​െൻറ ഓർമകളുടെ വഴികൾ വൈകാരികതയുടെ ഏതൊ ക്കെയോ തലങ്ങളിലേക്ക്​ കൂട്ടിക്കൊണ്ടുപോകുന്നു. റിയാദിലെ പല മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ കൂട്ടംകൂട്ടമായി സാ ധനങ്ങൾ വാങ്ങാനെത്തു​േമ്പാഴത്തെ തിരക്ക്, സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ വാരാന്ത്യ അവധിയിൽ സന്ദർശിക്കാ ൻ എത്തുന്നവരുടെ തിരക്ക്, നാട്ടിലേക്കു ഫോൺ വിളിക്കാനും നാട്ടിൽ പോകുമ്പോൾ ഉറ്റവർക്കുള്ള സമ്മാനങ്ങൾ വാങ്ങാൻ വരുന്നവരുടെ തിരക്ക്, അങ്ങനെ ഒരുപാടു ആവശ്യങ്ങൾക്ക്​ ഒന്നിച്ചു ചേരുന്ന ഒരുപറ്റം മനുഷ്യരുടെ ലോകം.

2002ലെ ഡിസംബറിലെ തണുപ്പുള്ള ദിവസങ്ങളൊന്നിലാണ് നിറഞ്ഞ ആൾക്കൂട്ടത്തിന്റെ ഒഴിക്കിലേക്ക്​ ഞാനും എത്തിച്ചേർന്നത്. ഒരുപിടി മണൽ വാരിയെറിഞ്ഞാൽ ഒരു തരി മണൽ പോലും താഴെയെത്താത്ത ജനസഞ്ചയമാണ് അന്ന്​ ബത്​ഹയിൽ. അതിലേറെയും മലയാളികളായിരുന്നു എന്നത് നാടുവിട്ടുവന്ന ഏതൊരു പ്രവാസിയെയും പോലെ എനിക്കും ആശ്വാസമായിരുന്നു. വ്യാഴവും വെള്ളികളും അന്ന് പെരുന്നാൾ രാവുകൾ പോലെ തിരക്കുകളാൽ നിറഞ്ഞിരുന്നു. നാട്ടിൽ നിന്നും പറിച്ചു നട്ടതി​​​​​െൻറ നൊമ്പരങ്ങളിൽ അല്​പം ആശ്വാസം കിട്ടാൻ നാട്ടിലെ പ്രിയപ്പെട്ടവരെ വിളിച്ചു സംസാരിക്കുക എന്നത് ഏതൊരു പ്രവാസിയുടെയും ആഗ്രഹമാണ്. മൊബൈൽ ഫോൺ അത്ര പ്രചാരത്തിലായിരുന്നില്ല. അന്ന് ബത്​ഹയുടെ തിരക്കുകളിൽ ചില മിടുക്കന്മാരായ ഹിന്ദിക്കാരുണ്ടാകും നാട്ടിലേക്ക്​ ഫോൺ വിളിക്കാനുള്ളവരെ തിരിച്ചറിഞ്ഞു കൂട്ടികൊണ്ടുപോകും. ഒരു കിലോമീറ്ററൊക്കെ അവരോടൊപ്പം നടന്നു ചെല്ലണം ഏതെങ്കിലും കെട്ടിടത്തിന് മുകളിലേക്കാണ് കൂട്ടികൊണ്ട് പോകുക. എന്നിട്ട്​ നമ്മൾ കൊടുക്കുന്ന നമ്പറിലേക്ക്​ ഫോൺ വിളിച്ചു തരും. പത്ത്​ റിയാലിന് പതിനഞ്ചു മിനിറ്റ്. എൻെറ നാടും വീടുമായി എന്നെ ബന്ധിപ്പിക്കുന്ന ഒരിടംകൂടിയായിരുന്നു അന്ന്​ ബത്​ഹ.

വെറുമൊരു ബൂഫിയ ജോലിക്കാരനായിരുന്ന എ​​​​​െൻറ ഇന്നത്തെ ഭേദപ്പെട്ട ജീവിതത്തിലേക്ക്​ ഉയർത്തിയത്​ ബത്​ഹയിലെ ജീവിതമാണ്. അവിടുന്ന് ലഭിച്ച അനുഭവങ്ങൾ, ബന്ധങ്ങൾ, പാഠങ്ങൾ എല്ലാമാണ്. അന്ന് ബത്​ഹയിലേക്ക്​ ആഴ്​ചാവസാനങ്ങളിൽ വണ്ടികളൊന്നും തിരക്ക്‌ കാരണം കടത്തിവിടുമായിരുന്നില്ല. ബസിൽ വന്നിറങ്ങി ഒരുപാട് ദൂരം നടന്നായിരുന്നു മാർക്കറ്റുകളിൽ എത്തിയിരുന്നത്. ഒരു സൈക്കിൾ പോലും കടന്നുപോകാൻ പറ്റാത്ത അത്രയും തിരക്കാണ്. ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി, ഉറ്റവരെയൊക്കെ കണ്ട്​ രാത്രി വൈകി ലേബർ ക്യാമ്പുകളിലേക്കും താമസസ്ഥലങ്ങളിലേക്കും മടങ്ങാൻ കാത്തുനിൽക്കുന്ന ആളുകളുടെ വലിയ നിരതന്നെയുണ്ടാകുമായിരുന്നു അന്ന്​ വാരാന്ത്യ ദിവസങ്ങളിൽ ബത്​ഹയിൽ. അവരുടെ ആവശ്യം തിരിച്ചറിഞ്ഞാണ്​ ഞാൻ ടാക്​സി സർവീസിലേക്ക്​ കടക്കുന്നത്​. അതിൽ നിന്നാണ്​ ഇന്നത്തെ ലക്ഷ്വറി ട്രാൻസ്‌പോർട് സർവീസ് എന്ന നിലയിലേക്ക്​ വളരുന്നത്​. അങ്ങനെ ബത്​ഹയിൽ നിന്നും കിട്ടിയ മൂലധനമായിരുന്നു ജീവിതത്തിന്​ അടിത്തറയിട്ടത്​.

ഏതൊരു സന്തോഷത്തിനിടയിലും ഉള്ളം നീറ്റുന്ന ഒരു ഓർമയുണ്ടാകും. അതായിരുന്നു ഒരിക്കൽ ബത്​ഹയുടെ ഹൃദയഭാഗത്തുണ്ടായ വലിയ അഗ്നിബാധ. അത് ബത്​ഹയുടെ നീറുന്ന ഓർമയാണ്. മലയാളികളുൾപ്പെടെ ഒട്ടേറെ പേരുടെ സ്വപ്നങ്ങൾകൂടിയായിരുന്നു കത്തിയമർന്നത്. ഇന്ന് ബത്​ഹയിൽ പഴയ തിരക്കില്ല. ആൾക്കൂട്ടത്തി​​​​​െൻറ ഒഴുക്കുകളോ ഉറങ്ങാത്ത രാവുകളോ പരിചയമുള്ള ഒട്ടേറെ മുഖങ്ങളോ ഇല്ല. എങ്കിലും പഴയ സൗഹൃദങ്ങളിൽ വിരലിലെണ്ണാവുന്ന കുറച്ചുപേരുണ്ട്. പിന്നെ പഴയ നനുത്ത ഓർമകളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Batha Supplementബത്​ഹ സപ്ലിമെൻറ്memories of BathaBATHA SPECIAL
News Summary - Batha in old memmories - Batha Supplement
Next Story