Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബത്​ഹയിൽ കേൾക്കാം പല...

ബത്​ഹയിൽ കേൾക്കാം പല ദേശത്തിൻെറ കലപിലകൾ

text_fields
bookmark_border
ബത്​ഹയിൽ കേൾക്കാം പല ദേശത്തിൻെറ കലപിലകൾ
cancel
camera_alt????????? ??????????

ബത്ഹ കേവലമൊരു ദേശമാണെന്നത്​ മറന്ന് അതൊരു രാജ്യമായി സങ്കൽപ്പിക്കുക. റിയാദിൻെറ ഈ വാണിജ്യ കേന്ദ്രത്തിൻെറ തെരുവുകളെല്ലാം അന്നേരം വേറിട്ട് നിൽക്കുന്ന ഇടങ്ങളായി മാറും. എത്രയാളുകളാണ് ഭിന്നസംസ്​കൃതിയുട െ തൂവാലകൾ തോളത്തിട്ട് ഈ തെരുവിൻെറ മൺതരികളിൽ ചവിട്ടി നടക്കുന്നത്. ഏതെല്ലാം ഭാഷകളാണ് ഒരേ തെരുവിൻെറ ഈണമായി മാറു ന്നത്. നിറത്തിലും ഭാവത്തിലും വേഷത്തിലുമെല്ലാം അവർ വ്യത്യസ്​തരാണെങ്കിലും ദേശംവിട്ടു ജീവിതമാർഗം തേടിയെത്തിയത ാണെന്നുള്ള വസ്​തുതയാണ് പരസ്​പരം ചേർത്തു നിർത്താനുള്ള ഉപാധിയാവുന്നത്.

മെയിൻ സ്​ട്രീറ്റിലെ ഫൈവ്ബിൽഡിങ്ങിന് പിറകിലെ മനില പ്ലാസ. ഫിലിപ്പീൻസ്​ സ്വദേശികളുടെ ഭക്ഷണശാലകളും വ്യാപാരകേന്ദ്രങ്ങളും നിറഞ്ഞയിടം.
ബംഗാളി മാർക്കറ്റെന്ന പേരിൽ കടുകെണ്ണ മണക്കുന്ന തെരുവ്. ഗസ്സാൻ സ്​ട്രീറ്റും ബത്ഹ സ്​ട്രീറ്റും സന്ധിക്കുന്നിടത്താണത്. ബംഗ്ലാദേശിലെ ഒരങ്ങാടിയായി ഈ തെരുവിനെ അവർ വിവർത്തനം ചെയ്തിരിക്കുന്നു. തീൻവിഭവങ്ങൾ നിരത്തിവെച്ച കച്ചവടകുടുസ്സുകൾ, ജീവനുള്ള കോഴിയും മത്സ്യവും വിൽക്കുന്ന തെരുവുവ്യാപാരികൾ. വസ്​ത്രക്കൂടുകൾ, മധുരപലഹാരശാലകൾ, വാടാത്ത പച്ചക്കറികളും പഴവർഗങ്ങളും നിരത്തിയ ഉന്തുവണ്ടികൾ. വായ്ക്കകത്ത് ചുവന്ന സമുദ്രമൊളിപ്പിച്ച്, ഒച്ചയുണ്ടാക്കി ആളുകളെ ആകർഷിക്കുന്ന മുറുക്കാൻ കച്ചവടക്കാർ. പ്രഭാതം മുതൽ പാതിരാവരെ ശബ്​ദ മുഖരിതമാണിവിടം. ഈ തെരുവോളം വരില്ല ബത്ഹയിലെ മറ്റൊരിടത്തെയും ബഹളപ്പെരുക്കങ്ങൾ. മർഖബ് സ്​ട്രീറ്റിലെ ലേഡീസ്​ സൂഖിനകത്ത് ചെന്നിരുന്നാൽ മലയാളികൾ എണ്ണത്തിൽ കുറവാണ്. ബംഗ്ലാദേശികളും പാക്കിസ്​താനികളും വിവിധ അറബ് ദേശങ്ങളിലുള്ളവരും ചേർന്ന് കലർപ്പിൻെറ കലപിലയാണ് അവിടെ നമ്മെ വന്ന് മൂടുക. പൊന്നഴകിൻെറ പുഞ്ചിരിത്തിളക്കങ്ങൾ ഈ സൂഖിന് മാറ്റേകുന്നു. പുരാതന അറേബ്യൻ സംഗീതം പരന്നൊഴുകുന്നതായി സങ്കൽപ്പിച്ച് അറിയാതെ നമ്മൾ കാതോർക്കും.

ബത്ഹയുടെ ആരവങ്ങളിൽ നിന്നും വിളിപ്പാടകലെയാണ് മുറബ്ബ കൊട്ടാരവും ദേശീയ മ്യൂസിയവും ഉദ്യാനവും. കിങ്​ അബ്​ദുൽ അസീസ്​ നാഷനൽ ലൈബ്രറിയും ഇതിൻെറ പരിസരത്ത് തന്നെ. ദേശീയദിനം, ഈദ്, സ്​കൂൾ വേനലവധിക്കാലം അങ്ങനെയുള്ള ആഘോഷവേളകൾ അറബ്കുടംബങ്ങൾക്ക് ആനന്ദിക്കാനുള്ള ഇടവുമാണിത്.

ബത്​ഹയിലെ സൂക്കുകളിൽ ഒന്ന്​

വസീർ സ്​ട്രീറ്റിൻെറ ഒരറ്റത്ത് ദീര മസ്​ജിദിൻെറ പരിസരം. കാറ്റിൽ പലവ്യഞ്ജനത്തിൻെറ ​​​െൻറ, ഭക്ഷണക്കൂട്ടുകളുടെ എരിവുമണം. ഒപ്പം, സുഗന്ധദ്രവ്യങ്ങളുടെ വേറിട്ട നറുമണങ്ങൾ. പെൺവസ്​ത്രങ്ങളുടെ നിറപ്പകിട്ടും ഞൊറിവുകളും അധികം ദൂരമില്ലാത്ത മേൽക്കൂരക്കീഴിൽ തൂങ്ങിയാടുന്നതും കാണാം. കളിപ്പാട്ടങ്ങളുടെയും പെർഫ്യൂമി​​​െൻറയും വീടലങ്കാര ക്രമീകരണത്തിനുള്ള സാധനസാമഗ്രികളും യഥേഷ്​ടമുണ്ട് ഈ പരിസരത്ത്. വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ ആവശ്യാനുസരണം ലഭിക്കുന്ന വിൽപ്പനകേന്ദ്രങ്ങൾ, സമ്മാനപ്പൊതികൾ നിറക്കാനുള്ള ചെറുവസ്​തുക്കളുടെയും കടകൾ അനേകം.
വാഹനവാതിൽ തുറന്നുവെച്ച് ഖസീമിലേക്കും ദവാദ്മിയിലേക്കും അൽഖർജിലേക്കും മുസാഹ്​മിയ, ദറഇയ, ഒയന, അൽഹൈർ തുടങ്ങിയ ഇടങ്ങളിലേക്കും യാത്രക്കാരെ ക്ഷണിക്കുന്ന അറബികളും അനറബികളും സദാ പ്രവർത്തനസജ്ജരായി നിൽക്കുന്ന അനേകം കൈവഴികൾ ബത്ഹയുടെ ഞരമ്പുകളായി, ജീവതാളമായി സ്​പന്ദിക്കുന്നു.

റിയാദിൻെറ പ്രവാസത്തിന് ബത്ഹയെ ചേർത്തുവെക്കാതെ ഒരു നിറച്ചാർത്തും പൂർണമാവില്ല. തുടക്കത്തിൽ അതുകൊണ്ടാണ് ബത്ഹ വെറുമൊരു ദേശമല്ലെന്ന് സൂചിപ്പിച്ചത്. ഇവിടുത്തെ ചന്തങ്ങളും തുടിപ്പുകളും വൈവിധ്യവും സംസ്​കാരവുമെല്ലാം കൂടിച്ചേർന്ന് ബത്ഹയെന്നൊരു രാജ്യം രൂപവത്കൃതമാവുന്നു. കണ്ണും മനസും തുറന്നുവെച്ചാൽ നമുക്കത് കാണാനാവും, തീർച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Batha Supplementബത്​ഹ സപ്ലിമെൻറ്memories of BathaBATHA SPECIAL
News Summary - Batha is the centre of many nation and culture - Batha Supplement
Next Story