ബഷീർ കുപ്പിയാന് യാത്രയയപ്പ് നൽകി
text_fieldsബഷീർ കുപ്പിയാനുള്ള പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഉപഹാരം കൊച്ചു മുഹമ്മദ് കരിമ്പനക്കൽ കൈമാറുന്നു
ജിദ്ദ: മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ (പി.പി.എ) പ്രസിഡൻറ് ബഷീർ കുപ്പിയാന് സംഘടന യാത്രയയപ്പ് നൽകി. സംഘടനയുടെ വിവിധ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം പെരുമ്പാവൂർ പ്രവാസി കൂട്ടായ്മയുടെ സജീവ സാന്നിധ്യമായിരുന്നു. ജിദ്ദയിലെ എലോറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ പി.പി.എ ജിദ്ദ രക്ഷാധികാരി സുബൈർ കൊറ്റാലികുടി അധ്യക്ഷത വഹിച്ചു. സംഘടനയുടെ അഡ്വൈസറി ബോർഡ് അംഗം കൊച്ചുമുഹമ്മദ് കരിമ്പനക്കൽ ബഷീർ കുപ്പിയാന് ഉപഹാരം കൈമാറി. പ്രസിഡൻറ് അനസ് അരിമ്പാശ്ശേരി, ജനറൽ സെക്രട്ടറി ഷിഹാബ് അലിയാർ, ട്രഷറർ ഹിജാസ് കണേലി, അഡ്വൈസറി ബോർഡ് അംഗം കൊച്ചു മുഹമ്മദ് കരിമ്പനക്കൽ, ജോയിൻറ് സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി, ഷെഹീർ അയ്മനകൂടി, വൈസ് പ്രസിഡൻറ് അൻസാർ കാഞ്ഞിരത്തിങ്കൽ, മീഡിയ സെക്രട്ടറി ജമാൽ മീരാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഉബൈദ് കൂലിയാടൻ, തൻസീം പുത്തുക്കാടൻ, ഫൈസൽ ചെറുപ്പുളി, ഷാരിഖ് സയ്യദ് അലി എന്നിവരും വനിതാ വിങ് അംഗങ്ങളും സംസാരിച്ചു. ബഷീർ കുപ്പിയാൻ മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഷിഹാബ് അലിയാർ സ്വാഗതവും ഹിജാസ് കണേലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

