തലേക്കുന്നിൽ ബഷീർ അനുസ്മരണം
text_fieldsഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച തലേക്കുന്നിൽ ബഷീർ അനുസ്മരണം
റിയാദ്: ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി കോൺഗ്രസ് നേതാവും ജനപ്രതിനിധിയുമായിരുന്ന തലേക്കുന്നിൽ ബഷീറിന്റെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ല പ്രസിഡൻറ് സജീർ പൂന്തുറ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡൻറ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. രണ്ടുതവണ വീതം രാജ്യസഭയിലും ലോക്സഭയിലും ചുരുങ്ങിയ കാലം കേരള നിയമസഭയിലും അംഗമായ അദ്ദേഹം ജനോപകാരപ്രദമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതായി പ്രസംഗകർ ചൂണ്ടിക്കാട്ടി. എ.കെ. ആൻറണിക്ക് മുഖ്യന്ത്രിയാകുന്നതിനു വേണ്ടി നിയമസഭാംഗത്വം രാജിവെച്ചു വഴിമാറിയ തലേക്കുന്നിൽ ബഷീർ അധികാരമോഹം തീരെയില്ലായിരുന്ന ആദർശ ധീരനായ കോൺഗ്രസ് നേതാവായിരുന്നു. വളരെ ആഴത്തിലുള്ള വായനയും സാമൂഹിക രാഷ്ട്രീയ വിജ്ഞാനവും സ്വായത്തമാക്കിയ അദ്ദേഹം മികച്ച ഒരു എഴുത്തുകാരൻ കൂടിയായിരുന്നു.
‘രാജീവ് ഗാന്ധി: സൂര്യതേജസ്സിന്റെ ഓർമക്ക്’, ‘വെളിച്ചം കൂടുതൽ വെളിച്ചം’, ‘മണ്ഡേലയുടെ നാട്ടിൽ, ഗാന്ധിജിയുടേയും’, ‘വളരുന്ന ഇന്ത്യ - തളരുന്ന കേരളം’, ‘ഓളവും തീരവും’ എന്നിവ അദ്ദേഹം രചിച്ച പുസ്തകങ്ങളാണെന്ന് ആമുഖ പ്രഭാഷണത്തിൽ വിൻസൻറ് കെ. ജോർജ് അനുസ്മരിച്ചു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, സത്താർ കായംകുളം, നിഷാദ് ആലങ്കോട്, റഫീഖ് വെമ്പായം, ബാലുക്കുട്ടൻ, ഷംനാദ് കരുനാഗപ്പള്ളി, സലിം അർത്തിയിൽ, അമീർ പട്ടണത്ത്, ബഷീർ കോട്ടയം, കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, രഘുനാഥ് പറശ്ശിനികടവ്, യഹിയ കൊടുങ്ങല്ലൂർ, അൻസർ വർക്കല, ഭദ്രൻ വെള്ളനാട്, ഷഹനാസ് ചാറയം, ഷാൻ കണിയാപുരം തുടങ്ങിയവർ സംസാരിച്ചു. നാസർ കല്ലറ സ്വാഗതവും ട്രഷറർ റാസി കോരാണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

