ബഷീർ പയ്യന്നൂർ പ്രവാസത്തോടു വിടപറയുന്നു
text_fieldsബഷീർ പയ്യന്നൂർ
റിയാദ്: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസത്തോടു ബഷീർ പയ്യന്നൂർ എന്ന കലാകാരൻ വിടപറയുന്നു. 32 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് റിയാദിൽനിന്ന് ഇദ്ദേഹം മടങ്ങുന്നത്. മലർവാടി സീനിയർ റിസോഴ്സ് ടീമംഗവും ഗായകനും തനിമ സാംസ്കാരിക വേദി പ്രവർത്തകനുമായ ബഷീർ പയ്യന്നൂർ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് റിയാദിലെ പ്രവാസി സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. റിയാദിലെ കലാ സാംസ്കാരിക മേഖലയിലും കുട്ടികളുടെ സംഘടന രംഗത്തും നിറസാന്നിധ്യമായിരുന്നു ബഷീർ. പ്രവാസി കുട്ടികളുടെ കായികവും കലാപരവുമായ കഴിവുകൾ പോഷിപ്പിക്കാനും അവരെ മാനസിക സമ്മർദങ്ങൾ നേരിടാൻ പ്രാപ്തമാക്കുന്നതിനും അദ്ദേഹം നല്ല മെൻററായി പ്രവർത്തിച്ചു.
നിരവധി വേദികളിൽ തെൻറ സ്വരമാധുരിയും അഭിനയമികവും പുറത്തെടുത്തു. 1987 ഡിസംബറിലാണ് പ്രവാസം ആരംഭിച്ചത്. 32 വർഷത്തിനുശേഷം റിയാദിൽ നാഷനൽ ജിപ്സം കമ്പനിയിലെ സെക്രട്ടറി പദവിയിൽനിന്നാണ് വിരമിക്കുന്നത്. നിരവധി സൗഹൃദങ്ങൾ നേടിയെടുക്കാൻ പ്രവാസത്തിലൂടെ കഴിഞ്ഞെന്നും കോവിഡിെൻറ പശ്ചാത്തലത്തിൽ എല്ലാവരെയും നേരിട്ട് കണ്ട് യാത്ര പറയാനാകാത്തതിെൻറ വിഷമം ഉണ്ടെന്നും ബഷീർ പറഞ്ഞു. ഭാര്യ: ഫാത്വിമ. മക്കൾ: അബ്ദുല്ല ബഷീർ, നഫീസ തനൂജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

