ബഷീർ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകലാലയം സാംസ്കാരിക വേദി ബുറൈദ ഘടകം സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി
ബുറൈദ: കലാലയം സാംസ്കാരിക വേദി ‘മാങ്കോസ്റ്റിൻ’ എന്ന പേരിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മീഡിയ സെക്രട്ടറി നിസാം മാമ്പുഴ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് സെൻട്രൽ പ്രൊവിൻസ് അഡ്മിൻ സെക്രട്ടറി ശിഹാബ് സവാമ ഉദ്ഘാടനം ചെയ്തു. പി.പി.എം. അശ്റഫ് കോഴിക്കോട് (ഒ.ഐ.സി.സി), ശരീഫ് മാങ്കടവ് (കെ.എം.സി.സി), യാസിൻ ഫാദിലി, മുസ്തഫ കണ്ണൂർ, മുജീബ് സഖാഫി തുടങ്ങിയവർ സംസാരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതം അനേകം സാമൂഹികവും പാരിസ്ഥിതികവുമായ പാഠങ്ങൾ പകർന്നുനൽകുന്നുണ്ടെന്നും എല്ലാതരം മനുഷ്യരും മാതൃക സ്വീകരിക്കേണ്ടതാണെന്നും അവതാരകർ അഭിപ്രായപ്പെട്ടു. ഹാരിസലി അദനി സ്വാഗതവും സഹൽ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

