Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബഷീർ കൂട്ടായിക്ക്​...

ബഷീർ കൂട്ടായിക്ക്​ യാത്രയയപ്പ്‌ നൽകി

text_fields
bookmark_border
ബഷീർ കൂട്ടായിക്ക്​ യാത്രയയപ്പ്‌ നൽകി
cancel

തബൂക്‌: നാല്‌ പതിറ്റാണ്ട്‌ കാലത്തെ പ്രവാസം അവസാനിപ്പിച്ച്‌ മടങ്ങുന്ന ബഷീർ കൂട്ടായിക്ക്‌ കെ.എം.സി.സി തബൂക്‌ സെൻട്രൽ കമ്മിറ്റി യാത്രയയപ്പ്‌ നൽകി. 1980 ൽ പ്രവാസം ആരംഭിച്ച ബഷീർ കഴിഞ്ഞ 30 വർഷമായി തബൂക്കിലാണ്‌ ജോലിചെയ്ത്‌ വന്നിരുന്നത്‌.കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​‌, നാഷണൽ കമ്മിറ്റി കൗൺസിലർ, എംബസി കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗം, തബൂക്‌ മലയാളി കൂട്ടായ്‌മ കൺവീനർ, എസ്​.​െക.​െഎ.സി ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.


യാത്രയയപ്പ്‌ പരിപാടി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്‌ ഉദ്ഘാടനം ചെയ്തു, അഷ്​റഫ്​ വേങ്ങാട്​, സെക്രട്ടറി സമദ്, സാലി പട്ടിക്കാട്​ എന്നിവർ ഉപഹാരം നൽകി. സിറാജ് കാഞ്ഞിരമുക്ക്​, ഫൈസൽ മയ്യേരി എന്നിവർ ഷാൾ അണിയിച്ചു. തുടർന്ന്​, 25 വർഷം പൂർത്തിയാക്കി നാട്ടിലേക്ക്‌ മടങ്ങുന്ന കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി അംഗം റസാഖ്‌ വാഴക്കാടിനും യാത്രയയപ്പ്‌ നൽകി. സമദ്‌ പട്ടണിൽ ഉപഹാരം നൽകി.
തബൂക്കിൽ നിന്ന്​ ഹജ്ജ്‌ വളണ്ടിയർ സേവനത്തിന്​ പോയവർക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്​തു. ഫൈസൽ തോളൂർ, റിയാസ്‌ പപ്പായി, ഖാദർ ഇരിട്ടി, സക്കീർ മണ്ണാർമല, മുനീബ്‌ ഓമാനൂർ, ഫസൽ എടപ്പറ്റ എന്നിവർ നേതൃത്വം നൽകി. കെ.പി മുഹമ്മദ്‌ കൊടുവള്ളി സ്വാഗതവും സിറാജ്‌ കാഞ്ഞിരമുക്ക്‌ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsbasheer kootayikk yathrayaypp
News Summary - basheer kootayikk yathrayaypp-saudi-saudi news
Next Story