പ്രവാസി ബാർബേഴ്സ് കൂട്ടായ്മ
text_fieldsപ്രവാസി ബാർബേഴ്സ് കൂട്ടായ്മ ജിദ്ദയിൽ സംഘടിപ്പിച്ച സോഷ്യൽ മീഡിയ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചവർ
പ്രവാസി ബാർബേഴ്സ് കൂട്ടായ്മജിദ്ദ: ബാർബർ തൊഴിലാളികളുടെ ഉന്നമനത്തിനും ഐക്യത്തിനും വേണ്ടി ജിദ്ദയിലെ ഒരുകൂട്ടം ബാർബർമാർ ചേർന്ന് രൂപവത്കരിച്ച പ്രവാസി ബാർബേഴ്സ് കൂട്ടായ്മയുടെ സോഷ്യൽ മീഡിയ ഉദ്ഘാടനവും കലാപരിപാടികളും നടന്നു.
പതാക, ജഴ്സി ഉദ്ഘാടനവും വളൻറിയേഴ്സ് പ്രഖ്യാപനവും ചടങ്ങിൽ നടന്നു. ഐ.പി.ഡബ്ല്യു പ്രസിഡൻറ് അയ്യൂബ് ഹക്കീം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷാജഹാൻ കാരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജഴ്സി ഉദ്ഘാടനം അൻവർ ഇംപീരിയൽ, മുഹമ്മദ് ആഷിഖ്, സൽമാൻ എന്നിവർക്ക് കൈമാറി നിർവഹിച്ചു. റിയാസ് വെങ്കിട്, അബ്ദുസ്സലാം, മുജീബ് മമ്പാട്, സുബൈർ വള്ളുവമ്പ്രം, അഷ്റഫ്, ഷമീർ എന്നിവർ കൂട്ടായ്മയുടെ വിവിധ ഓൺലൈൻ പ്ലാറ്റ് ഫോറങ്ങളുടെ ഉദ്ഘാടനം നടത്തി. ബാദുഷ, ഫായിസ് ബഹറ, മൻസൂർ പുളിക്കൽ, ജുനൈസ് ബാബു നിലമ്പൂർ, മുസ്തഫ കോട്ടയിൽ, മുസമ്മിൽ ചിറക്കൽ എന്നിവർ സംസാരിച്ചു. മുജീബ് മമ്പാട് സ്വാഗതവും സാദത്ത് കരുവാരകുണ്ട് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഗായകൻ സിക്കന്തറിെൻറ നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറി. നിർധനരായ പ്രവാസി ബാർബർ സഹോദരങ്ങൾക്ക് ഭവന നിർമാണ ഫണ്ട് കണ്ടെത്തൽ, വായ്പ സഹായം നൽകൽ തുടങ്ങിയ പദ്ധതികൾ നടപ്പാക്കാൻ യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

