സൗദിയിൽ ബാങ്കിങ് തട്ടിപ്പുകൾ പെരുകുന്നു; നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു
text_fieldsറിയാദ്: സൗദിയിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് പണം തട്ടുന്ന സംഘം വിലസുന്നു. കോവിഡിനിടയിൽ ഇത്തര ം സൈബർ ദുരന്തങ്ങൾക്ക് ഇരയാകുന്നവരുടെ എണ്ണം പെരുകുകയാണ്. തട്ടിപ്പ് സംഭവങ്ങൾ ഇൗ ദിവസങ്ങളിൽ വൻതോതിൽ വർധിച്ചതാ യി ബാങ്കിങ് രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. പ്രധാനമായും ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം ചോർത ്തുന്ന തട്ടിപ്പാണ് വ്യാപകമായി അരങ്ങേറുന്നത്.
നിരവധി പേർ ഇതിനകം ഇരകളായി മാറി. ബാങ്കിൽനിന്നാണ് വിളിക്കുന് നത്, നിങ്ങളുടെ അക്കൗണ്ട് കാലാവധി തീർന്നിട്ടുണ്ട്, അത് പുതുക്കാൻ ഇനി ചോദിക്കുന്ന വിവരങ്ങൾ തരണം എന്ന് പറഞ്ഞാണ ് വിളികൾ വരുന്നത്. സൗദിയിലെ പ്രമുഖ ബാങ്കുകളുടെ മാത്രമല്ല, എസ്.ടി.സി പേയുടെ പേര് പറഞ്ഞും വിളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ട് മലയാളികൾ തട്ടിപ്പിനിരയായി. ഒരാൾക്ക് 11,000 റിയാലാണ് നഷ്പ്പെട്ടത്. അയാളുടെ മകൻ ഫോൺ കൈയിൽ വെച്ചിരുന്ന സമയത്താണ് വിളി വന്നത്.
പ്രമുഖ ബാങ്കിൽ നിന്നാണ് വിളിക്കുന്നത്, നിങ്ങളുടെ എ.ടി.എം കാർഡ് കാലാവധി തീരാൻ േപാവുകയാണ്, അത് പുതുക്കാൻ നിങ്ങളുടെ ഫോണിൽ മെസേജായി എത്തുന്ന ഒറ്റത്തവണ രഹസ്യ നമ്പർ (ഒ.ടി.പി) പറഞ്ഞു തരണമെന്നാണ് വിളിച്ചയാൾ ആവശ്യപ്പെട്ടത്. മകൻ അത് പറഞ്ഞുകൊടുത്തു. നിമിഷങ്ങൾക്കകം അക്കൗണ്ടിൽനിന്ന് 11,000 റിയാൽ ചോർന്നു. മറ്റൊരാൾക്ക് ഇതുപോലെ 14,000 റിയാലും നഷ്ടപ്പെട്ടു.
ബാങ്ക് അക്കൗണ്ടിൽനിന്ന് എസ്.ടി.സി പേയിലേക്ക് ട്രാൻസ്ഫർ ചെയ്ത് പണം പിൻവലിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നിരവധിയാളുകളാണ് ഇങ്ങനെ തട്ടിപ്പിനിരയായെന്ന പരാതിയുമായി സമീപിക്കുന്നതെന്ന് എസ്.ടി.സി പേ കൺട്രി മാനേജർ നിഷാദ് ആലങ്കോട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പ്രധാനമായും ഒ.ടി.പി ചോദിച്ചാണ് വിളികൾ വരുന്നത്. ചിലപ്പോൾ അക്കൗണ്ട് വിവരങ്ങൾ മുഴുവൻ ചോദിക്കും. അറബി, ഇംഗ്ലീഷ്, ഹിന്ദി മുതൽ മലയാളത്തിൽ വരെയാണ് വിളികൾ.
ഇത്തരം തട്ടിപ്പുകളെ കുറിച്ച് കേട്ടിട്ടുള്ളത് കൊണ്ട് മാത്രമാണ് മീഡിയ വൺ ചാനൽ സൗദി മാർക്കറ്റിങ് മാനേജർ റിജോ വി. ഇസ്മാഇൗൽ തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ എസ്.ടി.സി പേയുടെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. ഹിന്ദിയിലാണ് സംസാരിച്ചത്. നിങ്ങളുടെ അക്കൗണ്ട് കാലാവധി തീർന്നു എന്നാണ് പറഞ്ഞത്. അത് പുതുക്കണം. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ തരണം എന്നും ആവശ്യപ്പെട്ടു.
തട്ടിപ്പിനെ കുറിച്ച് അറിയുന്നതിനാൽ എവിടെ നിന്നാണ് വിളിക്കുന്നതെന്ന് റിജോ ആവർത്തിച്ചുചോദിച്ചു. റിയാദിലെ ഒാഫിസിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോൾ ആ ഒാഫീസിൽ തന്നെയാണല്ലോ താനും ജോലി ചെയ്യുന്നതെന്ന് റിജോ പറഞ്ഞു. അതുകേട്ടതും ഫോൺ കട്ടായി. 0530976103 എന്ന നമ്പറിൽ നിന്നാണ് വിളി വന്നത്. പിന്നീട് തിരികെ ഇൗ നമ്പറിലേക്ക് പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
