ഗള്‍ഫ് ബാങ്കിന് മന്ത്രിസഭയുടെ അംഗീകാരം; - ഫ്രഞ്ച് പ്രസിഡൻറിന് മന്ത്രിസഭയുടെ അനുമോദനം
text_fieldsറിയാദ്: സൗദിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഗള്‍ഫ് ബാങ്കിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ആറ് ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ബാങ്ക് ശൃംഖലയുടെ സൗദി ശാഖക്ക് അംഗീകാരം നൽകിയത്. രണ്ടാം കിരീടാവകാശി അധ്യക്ഷനായുള്ള സൗദി സാമ്പത്തിക, വികസന സമിതി മാര്‍ച്ച് രണ്ടിന് സമര്‍പ്പിച്ച ശിപാര്‍ശ പ്രകാരമാണ് ഗള്‍ഫ് ബാങ്കിന് അംഗീകാരം നല്‍കുന്നതെന്ന് മന്ത്രിസഭ വ്യക്തമാക്കി. സൗദി ബാങ്കുകളുടെ നിരീക്ഷണ നിയമത്തിലെ മൂന്നാം അനുഛേദമനുസരിച്ചാണ് പുതിയ ബാങ്കിന് മന്ത്രിസഭ അനുമതി നല്‍കിയതെന്ന് സൗദി സാംസ്കാരിക, വാര്‍ത്താവിനിയമയ മന്ത്രി ഡോ.അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് വിശദീകരിച്ചു.
ജല, വൈദ്യുതി മന്ത്രാലയം ഊർജ, വ്യവസായ, പരിസ്ഥിതി മന്ത്രാലയമാക്കി പരിവര്‍ത്തിപ്പിച്ച സാഹചര്യത്തില്‍ പഴയ മന്ത്രാലയത്തിന് കീഴിലുണ്ടായിരുന്ന തൊഴിലാളികള്‍, ആസ്തികള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവ പുതിയ മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റാനും മന്ത്രിസഭ അംഗീകാരം നല്‍കി.
ഫ്രഞ്ച് പ്രസിഡൻറായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണ് സൗദി മന്ത്രിസഭ അനുമോദനമര്‍പ്പിച്ചു. പുതിയ പ്രസിഡൻറിെൻറ സാരഥ്യത്തില്‍ ഫ്രാന്‍സിനും ഫ്രഞ്ച് ജനതക്കും കൂടുതല്‍ പുരോഗതിയിലേക്ക് ഉയരാന്‍ സാധിക്കട്ടെയെന്ന് മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം മരണപ്പെട്ട സൗദി പ്രതിജ്ഞ സഭ മേധാവി അമീര്‍ മിശഅല്‍ ബിന്‍ അബ്ദുല്‍ അസീസിെൻറ നിര്യാണത്തില്‍ മന്ത്രിസഭ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.