Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബനീമാലിക്, റുവൈസ് ഏരിയ ഫ്രറ്റേണിറ്റി ഫെസ്റ്റ്

text_fields
bookmark_border
ബനീമാലിക്, റുവൈസ് ഏരിയ ഫ്രറ്റേണിറ്റി ഫെസ്റ്റ്
cancel
camera_alt

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ ബനീമാലിക്, റുവൈസ് ഏരിയകൾ സംഘടിപ്പിച്ച ഫ്രറ്റേണിറ്റി ഫെസ്റ്റ് അരുവി മോങ്ങം ഉദ്‌ഘാടനം ചെയ്യുന്നു 

ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയിലുടനീളം സംഘടിപ്പിക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി ബനീമാലിക്, റുവൈസ് ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച ഫ്രറ്റേണിറ്റി ഫെസ്റ്റിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. ജിദ്ദ വാദി മരീഹിൽ നടന്ന ഫെസ്റ്റ് ചിത്രകാരനും കവിയുമായ അരുവി മോങ്ങം കവിത ആലപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. റുവൈസ് ഏരിയ പ്രസിഡന്റ് നസീം കൊല്ലം അധ്യക്ഷത വഹിച്ചു.

ചിത്രരചന, കളറിങ് മത്സരത്തോടെ ആരംഭിച്ച പരിപാടിയിൽ വ്യത്യസ്തമായ വിവിധ കലാരൂപങ്ങളും മത്സരങ്ങളും അരങ്ങേറി. ഒപ്പന, കോൽക്കളി, മാപ്പിളപ്പാട്ട്, മിമിക്രി, കവിത ചൊല്ലൽ, പ്രസംഗം, കുട്ടികളുടെ നൃത്തം, സ്ത്രീകളുടെ മെഹന്തി മത്സരം, പരുഷന്മാരുടെ ഷൂട്ടൗട്ട് മത്സരം എന്നിവ നടന്നു. അബ്ദുൽ ലത്തീഫ് മണ്ണെങ്ങൽ സൈക്കിളിൽ നടത്തിയ വിവിധ അഭ്യാസ പ്രകടനങ്ങൾ കാണികൾക്ക് നവ്യാനുഭവമായി. ബനീമാലിക് ഏരിയ പ്രസിഡന്റ് ഫൈസൽ കരിങ്കല്ലത്താണി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി അംഗം ഷാഫി മലപ്പുറം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Banimalik, Ruwais Area Fraternity Fest
Next Story