അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്ത ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ
text_fieldsജുബൈൽ: അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്തതിെൻറ പേരിൽ ബംഗ്ലാദേശ് സ്വദേശി ജുബൈലിൽ അറസ്റ്റിലായി. 18 വർഷമായി ജുബൈലിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുന്ന ഖമറുൽ ഇസ്ലാം (40 ) ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച ഇയാളുടെ വൈൈഫ കണക്ഷൻ ഉപയോഗിച്ച് ഒന്നര മിനിറ്റ് നീണ്ടുനിൽക്കുന്ന അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്തുവെന്നാണ് കേസ്. രണ്ടു ദിവസം മുമ്പ് ഖമറിെൻറ സ്പോൺസറെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തൊഴിലാളിയെ ഹാജരാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് ഖമറുൽ ഇസ്ലാമിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇയാളുടെ ഫോണിലെ സാമൂഹ്യ മാധ്യമങ്ങളും മറ്റു ആപ്പുകളും ഫയലും പരിശോധിച്ചുവെങ്കിലും അശ്ലീല വീഡിയോ കണ്ടെത്താനായില്ല. തെൻറ വൈഫൈ ഉപയോഗിച്ച് മറ്റാരോ വീഡിയോ ഡൗൺലോഡ് ചെയ്തുവെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയതെന്ന് പരിഭാഷകൻ അബ്ദുൽ കരീം കാസിമി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.