ബനീമാലിക്കിൽ 60 വർക്േഷാപ്പുകൾ അടച്ചുപൂട്ടി
text_fieldsജിദ്ദ: ബനീമാലിക്കിൽ 60 ഒാളം വർക്േഷാപ്പുകൾ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. അസ്ഫാനിലേക്ക് മാറ്റണമെന്ന് മേഖല ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറ നിർദേശത്തെ തുടർന്നാണിത്. മതിയായ സാവകാശം നൽകിയ ശേഷമാണ് അടച്ചുപൂട്ടിയതെന്ന് മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് ബുഖ്മി പറഞ്ഞു. നിയമം പാലിക്കാത്ത വർക്േഷാപ്പുകൾ അടച്ചുപൂട്ടുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ പരന്നു കിടക്കുന്ന വർക്േഷാപ്പുകൾ അസ്ഫാലിലേക്ക് മാറ്റുന്ന നടപടികൾ അടുത്തിടെയാണ് ആരംഭിച്ചത്. സ്ഥലത്ത് വിശാലമായ വർക്േഷാപ്പ് കേന്ദ്രങ്ങളാണ് നിർമിച്ചിരിക്കുന്നത്. ജിദ്ദ വിമാനത്താവളത്തിെൻറ വടക്ക് ഭാഗം വികസിപ്പിക്കുന്നതിനും വിവിധ ഭാഗങ്ങളിൽ പരന്നു കിടക്കുന്ന വർക്ഷോപ്പുകൾ വ്യവസ്ഥാപിതമാക്കുന്നതിനുമാണിത്. ഹയ്യ് നുസ്ഹയിലെ വാഹന പരിശോധന കേന്ദ്രമടക്കം മാറ്റുന്നതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.