ബാൾവാർ സീസൺ ത്രീ; അൽ ജനൂബും ടാലന്റും ജേതാക്കൾ
text_fieldsഅൽ ജുനൂബ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ഇന്റർ സ്കൂൾ
ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ ട്രോഫിയുമായി
അബഹ: അസീർ റീജനിലെ വിവിധ ഇന്റർനാഷനൽ സ്കൂളുകളെ പങ്കെടുപ്പിച്ച് അൽ ജുനൂബ് സ്പോർട്സ് ക്ലബ്ബ് നടത്തിയ ഇന്റർസ്കൂൾ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ അൽ ജനൂബ് ഇന്റർ നാഷനൽ സ്കൂളും ടാലന്റ് ഇന്റർനാഷനൽ സ്കൂളും മികച്ച പ്രകടനം കാഴ്ചവെച്ചു.സീനിയർ വിഭാഗത്തിൽ ആതിഥേയരായ അൽ ജനൂബ് ഇന്റർനാഷനൽ സ്കൂൾ ജേതാക്കളായി. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ടാലന്റ് ഇന്റർനാഷനൽ സ്കൂൾ അവസാനഘട്ടത്തിൽ വിജയമുറപ്പിച്ചു.
വിദ്യാഭ്യാസ പ്രക്രിയയിൽ കായിക പരിശീലനം മാറ്റിനിർത്താൻ പറ്റാത്ത ഘടകമാണെന്ന് ഇന്റർ സ്കൂൾ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് സീസൺ ത്രീ ഉദ്ഘാടനം ചെയ്ത ശിഫ ഗ്രൂപ് ലീഗൽ അഡ്വൈസർ അലി ശഹരി പറഞ്ഞു. സീസൺ മൂന്നിലെ മികച്ച താരങ്ങളായി സാമി അത്താർ (അൽ ജനൂബ്), അസീൽ (അൽ ജനൂബ്), മുഹമ്മദ് നിസാർ (ടാലന്റ്), മഹ്മൂദ് നിളാം (ടാലന്റ്) എന്നിവരെ തിരഞ്ഞെടുത്തു.
കായിക താരങ്ങൾക്കുള്ള അവാർഡ് വിതരണ ചടങ്ങിൽ ശിഫ ഗ്രൂപ് ലീഗൽ അഡ്വൈസർ അലി ശഹരി, അൽ ജനൂബ് ഇന്റർനാഷനൽ സ്കൂൾ സെക്രട്ടറി അബ്ദുൽ ജലീൽ കാവനൂർ, പ്രിൻസിപ്പൽ മഹസൂം അറക്കൽ, വൈസ് പ്രിൻസിപ്പൽ എം.എ. റിയാസ്, ലുക്മാനുൽ ഹക്കീം, ജാബിർ കാവനൂർ, കബീർ കോഴിക്കോട് എന്നിവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ എം.എ. റിയാസ് സ്വാഗതവും സ്കൂൾ ഹെഡ് ബോയ് അബ്ദുല്ല അൻജും നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

