വേൾഡ് മലയാളി ഫെഡറേഷൻ കൗൺസിൽ ബാലവേദി രൂപവത്കരിച്ചു
text_fieldsആൻഡ്രിയ ലിസ ഷിബു, ഷയാൻ റിയാസ്, മീര ഷിബു, ഡാൻ മനോജ് മാത്യു, കൃതിക രാജീവ്, ശ്രീനന്ദ കുറുങ്ങാട്
ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ കുട്ടികളുടെ പ്രഥമ യോഗത്തിൽ ബാലവേദി കമ്മിറ്റി തിരഞ്ഞെടുത്തു. കുട്ടികളിലുള്ള സർഗവാസനകളും നേതൃപാഠവവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാലവേദി രൂപവത്കരിച്ചതെന്ന് ഡബ്ലിയു.എം.എഫ് ഭാരവാഹികൾ അറിയിച്ചു. യോഗം ഡബ്ല്യു.എം.എഫ് ജിദ്ദ കൗൺസിൽ പ്രസിഡന്റ് ഷാനവാസ് വണ്ടൂർ ഉദ്ഘാടനം ചെയ്തു. ബാലവേദി കോഓഡിനേറ്റ൪ പ്രിയ സന്ദീപ് അധ്യക്ഷത വഹിച്ചു.
ട്രഷറർ സജി കുര്യാക്കോസ് കുട്ടികൾക്ക് ബാലവേദി കമ്മറ്റിയുടെ ഉത്തരവാദിത്തങ്ങളും പ്രവ൪ത്തന രീതികളും വിശദീകരിച്ചു. വനിത വിഭാഗം പ്രസിഡന്റ് റൂബി സമീർ, സെക്രട്ടറി സോഫിയ ബഷീർ, നാഷനൽ കൗൺസിൽ എജുക്കേഷൻ ആൻഡ് ട്രെയിനിങ് കോഓഡിനേറ്റർ മനോജ് മാത്യു, ജിദ്ദ കൗൺസിൽ ജനറൽ സെക്രട്ടറി ഉണ്ണി തെക്കേടത്ത് തുടങ്ങിയവ൪ സംബന്ധിച്ചു. ബാലവേദി ഭാരവാഹികൾ: ആൻഡ്രിയ ലിസ ഷിബു, (പ്രസി), ഷയാൻ റിയാസ് (വൈസ് പ്രസി.), മീര ഷിബു (സെക്ര), ഡാൻ മനോജ് മാത്യു (ജോ. സെക്ര), കൃതിക രാജീവ് (കൾചറൽ കോഓഡിനേറ്റർ), ശ്രീനന്ദ കുറുങ്ങാട് (ജോ. കൾചറൽ കോഓഡിനേറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

