Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ​ല​ദ് -...

ബ​ല​ദ് - വി​മാ​ന​ത്താ​വ​ള​ം ബ​സ് സ​ർ​വി​സ് ഇന്നുമുതൽ

text_fields
bookmark_border
ബ​ല​ദ് - വി​മാ​ന​ത്താ​വ​ള​ം ബ​സ് സ​ർ​വി​സ് ഇന്നുമുതൽ
cancel
Listen to this Article

ജി​ദ്ദ: ജി​ദ്ദ ന​ഗ​ര​ത്തി​ലെ ബ​ല​ദി​ൽ​നി​ന്നു കി​ങ് അ​ബ്ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചും ഹൈ​സ്പീ​ഡ് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് ജി​ദ്ദ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ ക​മ്പ​നി അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ൽ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കും. ബ​ല​ദ് സാ​പ്റ്റി​കോ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സ്‌ മ​ദീ​ന റോ​ഡ് വ​ഴി കി​ങ് അ​ബ്​​ദു​ല്ല റോ​ഡി​ൽ പ്ര​വേ​ശി​ച്ച് അ​ൽ അ​ന്ദ​ലു​സ് മാ​ളി​നു മു​ന്നി​ലൂ​ടെ പ്രി​ൻ​സ് മാ​ജി​ദ് (സ​ബ്ഈ​ൻ) റോ​ഡി​ൽ പ്ര​വേ​ശി​ച്ച് നേ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​വും. തി​രി​ച്ചും ഇ​തു​വ​ഴി ബ​ല​ദി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തും.

ബ​ല​ദ് സാ​പ്​​റ്റി​കോ ബ​സ് സ്റ്റേ​ഷ​ൻ, മ​ദീ​ന റോ​ഡി​ൽ ബ​ഗ്ദാ​ദി​യ ഡി​സ്ട്രി​ക്ട്, കി​ങ് അ​ബ്​​ദു​ല്ല റോ​ഡി​ൽ അ​ൽ അ​ന്ദ​ലു​സ് മാ​ൾ, പ്രി​ൻ​സ് മാ​ജി​ദ് റോ​ഡി​ൽ ഫ്ല​മി​ങ്ങോ മാ​ൾ, ജി​ദ്ദ എ​യ​ർ​പോ​ർ​ട്ട് ബ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​വും. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ടെ​ർ​മി​ന​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം എ​വി​ടെ​യും ഇ​റ​ങ്ങാം. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും സേ​വ​നം ഉ​ണ്ടാ​വും. ബ​സ് നി​ര​ക്ക് ഒ​രു റൂ​ട്ടി​ൽ 15 റി​യാ​ലി​ൽ കൂ​ടി​ല്ലെ​ന്ന്​ ജി​ദ്ദ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ ക​മ്പ​നി അ​റി​യി​ച്ചു.

സെ​യി​ൽ​സ് പോ​യ​ന്‍റു​ക​ൾ വ​ഴി​യോ സാ​പ്​​റ്റി​കോ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചോ പ​ണ​മ​ട​ച്ച് ടി​ക്ക​റ്റ് വാ​ങ്ങാം. ജി​ദ്ദ എ​യ​ർ​പോ​ർ​ട്സ് ക​മ്പ​നി​യു​മാ​യും സൗ​ദി പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി (സാ​പ്​​റ്റി​കോ)​യു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് പു​തി​യ സേ​വ​നം ആ​രം​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus service
News Summary - balad-airport bus service
Next Story